കൊച്ചി: എ.ഐ. അധിഷ്ഠിത ഡിജിറ്റൽ എഞ്ചിനീയറിംഗ് കമ്പനിയായ ഇഗ്‌നിത്തോ ടെക്‌നോളോജിസ് ചെന്നൈയിലെ എ.ഐ. കേന്ദ്രം വിപുലീകരിച്ചു. ഷൊലിംഗനല്ലൂരിലെ എൽകോട്ട് സ്‌പെഷ്യൽ ഇക്കണോമിക്ക് സോണിലെ പുതിയ കേന്ദ്രം തമിഴ്നാട് ഐ.ടി മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ നിർവഹിച്ചു. ഇഗ്‌നിത്തോ ടെക്‌നോളജീസിന് കൊച്ചി ഇൻഫോപാർക്കിലും ഓഫീസുണ്ട്.
എ ഐ മികവിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കായി അടുത്ത രണ്ടു വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം ആയിരമായി കമ്പനി ഉയർത്തും. എൽ.എൽ.എം, മെഷീൻ ലേണിംഗ്, ജെൻ എ.ഐ. തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള വികസനത്തിനും, വിന്യാസത്തിനുമായി ചെന്നൈയിലെ പുതിയ കേന്ദ്രം പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |