മുംബയ്: അപരിചിതനായ ഒരാൾ സ്‌കൂൾ വളപ്പിൽ അതിക്രമിച്ച് കയറി അജ്ഞാത വസ്തു കുത്തിവച്ചെന്ന് നാലാം ക്ലാസുകാരി. പെൺകുട്ടി മാതാപിതാക്കളോടാണ് ഇക്കാര്യം പറഞ്ഞത്. മുംബയിൽ ജനുവരി 31നായിരുന്നു സംഭവം. എന്നാൽ ഇപ്പോഴാണ് സംഭവം പുറത്തുവരുന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇതിൽ സംശാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു.
വിവരമറിഞ്ഞതും മാതാപിതാക്കൾ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഭണ്ഡൂപ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അജ്ഞാതനായ ഒരാൾ തനിക്ക് അജ്ഞാത വസ്തു കുത്തിവച്ചതായി ഒൻപത് വയസുകാരി പറഞ്ഞെന്നാണ് പരാതിയിൽ പറയുന്നത്. ലൈംഗികാതിക്രമമോ ശാരീരിക പീഡനമോ ഉണ്ടായതായി പെൺകുട്ടി പറഞ്ഞിട്ടില്ല. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മുംബയ് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |