മൂല്യം 1.25 ലക്ഷം ഡോളർ കവിഞ്ഞു
കൊച്ചി: അമേരിക്കൻ സർക്കാരിന്റെ അടച്ചുപൂട്ടൽ ഭീഷണി കണക്കിലെടുത്ത് നിക്ഷേപകർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് പണമൊഴുക്കിയതോടെ പ്രമുഖ ക്രിപ്‌റ്റോ നാണയമായ ബിറ്റ്‌കോയിന്റെ മൂല്യം ചരിത്രത്തിലാദ്യമായി 1.25 ലക്ഷം ഡോളർ കവിഞ്ഞു. ഇന്നലെ ബിറ്റ്കോയിനിന്റെ വില 2.68 ശതമാനം ഉയർന്ന് 125,245 ഡോളറിലെത്തി. അമേരിക്കൻ സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വമാണ് സ്വർണം, ബിറ്റ്‌കോയിൻ തുടങ്ങിയ മേഖലകളിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിക്കുന്നത്. ഇതിനിടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ തുടർച്ചയായി ദുർബലമാകുകയാണ്. ഈ വർഷം ബിറ്റ്‌കോയിനിന്റെ വില 30 ശതമാനമാണ് കൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |