SignIn
Kerala Kaumudi Online
Wednesday, 04 March 2026 2.29 AM IST

ആയിരക്കണക്കിന് വന്യജീവികൾക്ക് പുതുജീവനൊരുക്കി വൻതാര

Increase Font Size Decrease Font Size Print Page
vantara

കൊച്ചി: വന്യജീവി സംരക്ഷണത്തിൽ സമഗ്ര മാതൃകയായ വൻതാര ആയിരക്കണക്കിന് വന്യജീവികൾക്ക് പുനർജീവനം നൽകി ഒരു വർഷം പിന്നിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷമാണ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അനന്ത് അംബാനിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ സംരംഭം വന്യജീവി രക്ഷാപ്രവർത്തനം, അത്യാധുനിക ചികിത്സ, ശാസ്ത്രീയ രീതിയിലുള്ള സംരക്ഷണം എന്നിവയിലൂടെയാണ് ആഗോള ശ്രദ്ധ നേടിയത്. വന്യജീവി സംരക്ഷണ രംഗത്തെ മികവിന് അനന്ത് അംബാനിക്ക് ആഗോള ഹ്യൂമൻ അവാർഡ് ലഭിച്ചു. പ്രാണി മിത്ര അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടി.
ശാസ്ത്രീയ പ്രജനന പുനരധിവാസ പദ്ധതികളിലൂടെ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങൾക്ക് പുതുജീവൻ നൽകുന്നതിലും വൻതാര മുന്നിലാണ്. ഗുജറാത്ത് വനം വകുപ്പുമായി ചേർന്ന് 53 പുള്ളിമാനുകളെ ബർഡാ വന്യജീവി സങ്കേതത്തിലേക്ക് തിരിച്ചയച്ചതാണ് ശ്രദ്ധേയ നേട്ടം.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.