
തിരുവനന്തപുരം: സ്വര്‍ണ വില കുതിപ്പില്‍ വലയുന്ന വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും സംരക്ഷണം ഒരുക്കുന്നതിന് സുതാര്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജുവലറി അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഏറ്റവും കുറഞ്ഞ അഡ്വാന്‍സ് തുക 30 ശതമാനം 30 ദിവസത്തേക്ക് നടപ്പാക്കും.
കേരള ജുവലറി ഫെഡറേഷന്‍ ചെയര്‍മാന്‍ ടി. എസ്. കല്യാണരാമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം. പി.അഹമ്മദ്,ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍, കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍, കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജു ചിറയത്ത്, സുഹാസ് റാവു ഭീമ, എ.കെ.നിഷാദ് മലബാര്‍, രാജേഷ് കല്യാണ്‍, വര്‍ഗീസ് ആലുക്കാസ്, ബാബു എം. ഫിലിപ്പ് ജോസ്‌കോ, വിപിന്‍ദാസ് റീഗല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |