കോട്ടയം: മഴ ശക്തമായതോടെ ടാപ്പിംഗ് നിലച്ചതും കർഷകർ വിപണിയിൽ നിന്ന് വിട്ടുനിന്നതും റബർ വിപണിക്ക് ഗുണമായില്ല. രണ്ടു മാസത്തിനിടെ കിലോയ്‌ക്ക് 37 രൂപയാണ് കുറഞ്ഞത്. സംസ്കരണചെലവ് കൂടിയതോടെ കർഷകർ ലാറ്റക്സിനോടാണ് താത്പര്യം കാട്ടുന്നത്. ആർ.എസ്.എസ് ഫോറിന് വ്യാപാരി വില 178 രൂപയായി. റബർ ബോർഡ് വില 186 രൂപയിലേക്കും ഒട്ടുപാലിന് 110രൂപയിലേക്കും താഴ്ന്നു. അമേരിക്കയിലെ തീരുവ വർദ്ധനയും ചൈന വാങ്ങൽ കുറച്ചതും തിരിച്ചടിയായി.
പ്രതിമാസം ഇരുപതിനായിരം ടൺ കോമ്പൗണ്ട് റബർ ടയർ കമ്പനികൾ ഇറക്കുമതി ചെയ്യുന്നതാണ് വില ഇടിക്കുന്നത്. വില ഇനിയും കുറയാനാണ് സാദ്ധ്യത.
അന്താരാഷ്ട്ര വില(കിലോയ്‌ക്ക്)
ചൈന - 182 രൂപ
ടോക്കിയോ - 182 രൂപ
ബാങ്കോക്ക് -184 രൂപ .
#####################################################
ഉത്സവകാലത്തിലും കുരുമുളക് വില താഴുന്നു
ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കവും വ്യാപാര മാന്ദ്യവും കുരുമുളക് വില ഇടിച്ചു . നവരാത്രി, ദീപാവലി ഉത്സവകാലത്ത് ഉണർവ് പ്രതീക്ഷിച്ച ഹൈറേഞ്ച് കർഷകരെ നിരാശരാക്കി വില കിലോയ്‌ക്ക് 12 രൂപ കുറഞ്ഞു. രൂപയുടെ മൂല്യതകർച്ചയാണ് കുരുമുളക് കയറ്റുമതിയെ ബാധിച്ചത്.
കയറ്റുമതി നിരക്ക് (ടണ്ണിന്)
ഇന്ത്യ - 7900 ഡോളർ
ശ്രീലങ്ക-7000 ഡോളർ
വിയറ്റ്നാം -6200 ഡോളർ
ബ്രസീൽ -6000 ഡോളർ
ഇന്തോനേഷ്യ- 6900 ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |