കൊച്ചി: പ്രവാസികൾ ഇന്ത്യൻ ബാങ്കുകളിൽ നടത്തുന്ന നിക്ഷേപങ്ങളുടെ ഒഴുക്ക് കുറഞ്ഞതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) കണക്ക്. ഏപ്രിൽ ജൂലായ് മാസങ്ങളിൽ പ്രവാസി ഇന്ത്യൻ നിക്ഷേപ (എൻ.ആർ.ഐ) പദ്ധതികളിലേക്ക് 470 കോടി ഡോളർ നിക്ഷേപം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 580 കോടി ഡോളറായിരുന്നു നിക്ഷേപമായി എത്തിയത്. 110 കോടി ഡോളറിന്റെ കുറവാണ് ഉണ്ടായത്. ഫോറിൻ കറൻസി നോൺറെസിഡന്റ് (എഫ്‌സിഎൻആർ) നിക്ഷേപങ്ങളിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞതാണ് ഇടിവിന് പ്രധാന കാരണം.
ഈ വർഷം ജൂലായ് അവസാനം വരെയുള്ള കണക്കനുസരിച്ച് പ്രവാസി നിക്ഷേപങ്ങളുടെ മൊത്തം ബാധ്യത 16786 കോടി ഡോളറാണ്. കഴിഞ്ഞ വർഷം ഇത് 16832 കോടി ഡോളറായിരുന്നു.
പ്രധാന പ്രവാസി നിക്ഷേപ പദ്ധതികൾ:
ഫോറിൻ കറൻസി നോൺറെസിഡന്റ് (എഫ്.സി.എൻ.ആർ) നിക്ഷേപങ്ങൾ
നോൺ റെസിഡന്റ് എക്‌സ്റ്റേണൽ (എൻ.ആർ.ഇ) നിക്ഷേപങ്ങൾ
നോൺ റെസിഡന്റ് ഓർഡിനറി (എൻ.ആർ.ഒ) നിക്ഷേപങ്ങൾ
എഫ്.സി.എൻ.ആർ (ബാങ്ക്) നിക്ഷേപം: ഈ വർഷം ഏപ്രിൽജൂലായ് കാലയളവിൽ എഫ്.സി.എൻ.ആർ (ബി) അക്കൗണ്ടുകളിലേക്ക് 772 ദശലക്ഷം ഡോളർ മാത്രമാണ് എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 280 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. ജൂലായ് അവസാനത്തോടെ എഫ്.സി.എൻ.ആർ (ബി) അക്കൗണ്ടുകളിലെ മൊത്തം ബാദ്ധ്യത 33.58 ബില്യൺ ഡോളറാണ്.
എൻ.ആർ.ഇ നിക്ഷേപം: നോൺറെസിഡന്റ് എക്‌സ്റ്റേണൽ (എൻ.ആർ.ഇ) നിക്ഷേപങ്ങളിലേക്കുള്ള ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്.ഏപ്രിൽജൂലായ് മാസങ്ങളിൽ 241 കോടി ഡോളറാണ് എൻ.ആർ.ഇ നിക്ഷേപമായി എത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 178 കോടി ഡോളറായിരുന്നു. ജൂലായിൽ എൻ.ആർ.ഇ നിക്ഷേപങ്ങളുടെ മൊത്തം ബാദ്ധ്യത 10202 കോടി ഡോളറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |