
കൊച്ചി: ഇന്ത്യയും അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കുമെന്ന പ്രതീക്ഷയിൽ രാജ്യത്തെ ഓഹരി വിപണി ഇന്നലെയും മുന്നേറ്റം തുടർന്നു. സെൻസെക്സ് 130.6 പോയിന്റ് ഉയർന്ന് 84,556.4ൽ വ്യാപാരം പൂർത്തിയാക്കി, നിഫ്‌റ്റി 22.8 പോയിന്റ് നേട്ടവുമായി 25,891.40ൽ അവസാനിച്ചു,ഒരവസരത്തിൽ മികച്ച മുന്നേറ്റം നടത്തിയ സൂചികകൾക്ക് നേട്ടം നിലനിറുത്താനായില്ല. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വാങ്ങൽ താത്പര്യവും ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്കും വിപണിക്ക് കരുത്തായി. റഷ്യയ്ക്കെതിരെ അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചതിനാൽ ആശങ്ക ശക്തമാണെങ്കിലും പുതിയ സാഹചര്യം ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്. ഇൻഫോസിസ്, ടി.സി.എസ്, എച്ച്.സി.എൽ എന്നിവ ഇന്നലെ നേട്ടമുണ്ടാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |