
കൊച്ചി: സമുദ്ര വിഭവങ്ങളുടെ രുചിക്കൂട്ടുമായി കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ സീ ഫുഡ് ഫെസ്റ്റിന് തുടക്കമായി. നൂറിലധികം സമുദ്രോത്പന്നങ്ങൾക്കൊപ്പം 41- ലധികം സമുദ്രവിഭവങ്ങളും മേളയുടെ ആകർഷണമാണ്. ഫെസ്റ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നിർവഹിച്ചു. കേരളത്തിന്റെ തനതു മത്സ്യ രുചി ജനങ്ങളിലെത്തിക്കാനുള്ള ഉദ്യമം അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഞണ്ട് , കൊഞ്ച്, കൂന്തൽ, നെയ്മീൻ, ആവോലി, ചെമ്പല്ലി എന്നീ മത്സ്യങ്ങളുടെ വിഭവങ്ങളും സീഫുഡ് ബിരിയാണി, കല്ലിൽ ചുട്ട ചെമ്മീൻ, വ്യത്യസ്ത തരം മത്സ്യ ഉത്പ്പന്നങ്ങൾ, മീൻ അച്ചാറുകൾ എന്നിവയും കൗണ്ടറിൽ ലഭ്യമാണ്. മരട് ഫോറം മാളിലെ ലുലു ഡെയിലിയിലും നവംബർ രണ്ട് വരെ സീ ഫുഡ് ഫെസ്റ്റ് നടക്കും.
ചടങ്ങിൽ ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ്സ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ , ബയ്യിംഗ് മാനേജർ സന്തോഷ് കൊട്ടാരത്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |