
ന്യൂഡൽഹി: മുൻനിര പവർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയായ സ്‌കിപ്പർ ലിമിറ്റഡ് ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മികച്ച പ്രകടനം രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായത്തിൽ 32 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്, ഇതോടെ അറ്റാദായം 449 മില്യൺ രൂപ ആയി ഉയർന്നു. കമ്പനിയുടെ വരുമാനം 14ശതമാനം വാർഷിക വളർച്ചയോടെ 12,618 മില്യൺ രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി.
രണ്ടാം പാദത്തിൽ 12,430 മില്യൺ രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു. പിജിസിഐഎല്ലിൽ നിന്നുള്ള 765 കിലോവാട്ട് ട്രാൻസ്മിഷൻ ലൈൻ പ്രോജക്ടുകൾ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് 88,204 മില്യൺ രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. അടുത്ത 18 മുതൽ 24 മാസം വരെ ശക്തമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശരൺ ബൻസാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |