
കൊച്ചി: ജി.എസ്.ടി റെയ്ഡുകളിലും പോലീസ് റിക്കവറിയിലും വലയുന്ന സ്വർണ വ്യാപാര മേഖലയെ സംരക്ഷിക്കണമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്വർണ വ്യാപാര വാർഷിക വിറ്റുവരവും നികുതി വരുമാനവും വെളിപ്പെടുത്താതെ ജുവലറി രംഗത്തുള്ളവരെ നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. പരമ്പരാഗത വ്യാപാര മേഖലയിൽ നിന്ന് മാത്രമാണ് പോലീസ് മോഷണ സ്വർണം റിക്കവറി നടത്തുന്നത്. എന്നാൽ പഴയ സ്വർണം എടുക്കുമെന്ന് പറഞ്ഞ് ഫോൺ നമ്പർ നൽകി പോസ്റ്ററുകൾ പതിക്കുന്ന അനധികൃത വ്യാപാരികളെ അമർച്ച ചെയ്യാൻ നടപടിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |