
കൊച്ചി: ഇന്ത്യയിലെ പ്രീമിയം കാറുകളുടെ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് ജനപ്രിയ എസ്.യു.വിയായ എലിവേറ്റിന്റെ പുതിയ പതിപ്പായ എലിവേറ്റ് എ.ഡി.വി നിരത്തിലിറക്കി.
യുവാക്കളെ ലക്ഷ്യമിട്ടാണ് എലിവേറ്റ് എ.ഡി.വി രൂപകൽപ്പന, ഐ.വി ടെക് പ്രകടനം, നൂതനമായ സുരക്ഷാ സവിശേഷതകൾ എന്നിവ ഒരുമിക്കുന്നതാണ്. സ്‌പോർട്ടിയും അതുല്യമായ രൂപഭാവത്തോടെയാണ് രൂപകൽപ്പന. പുതിയ ആൽഫബോൾഡ് പ്ലസ് ഗ്രില്ലിന്റെ കൂട്ടിച്ചേർക്കൽ മുൻവശത്തിന് പരിഷ്‌കൃതമായ രൂപഭാവം നൽകുന്നു.
ക്യാബിനിൽ ബ്ലാക്ക് ഇന്റീരിയർ തീമാണ്. കറുപ്പ് നിറത്തിലുള്ള ഇന്റീരിയറിലെ ഓറഞ്ച് ആക്‌സന്റുകളുടെ സാന്നിദ്ധ്യം ഡ്രൈവിംഗ് അനുഭവത്തിന് ആവേശം പകരും. കൂടുതൽ സൗകര്യവും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.
ഉപഭോക്താൾക്ക് മികച്ച അവസരം
എലിവേറ്റ് എ.ഡി.വി പതിപ്പ് ടോപ്പ് ട്രിമ്മായി അവതരിപ്പിച്ചതിലൂടെ വ്യത്യസ്ത മുൻഗണനകളുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ അവസരം വാഗ്ദാനം ചെയ്യും
കുനാൽ ബെഹ്മൽ
വൈസ് പ്രസിഡന്റ്
മാർക്കറ്റിംഗ് ആൻഡ് സെയിൽസ്
ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്
നിറങ്ങൾ
മെറ്റിയോറോയിഡ് ഗ്രേ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നീ നിറങ്ങളിൽ ലഭിക്കും. സിംഗിൾ ടോണിലും ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലും ലഭ്യമാണ്.
സവിശേഷതകൾ
എലിവേറ്റ് എ.ഡി.വിക്ക് കരുത്തേകുന്നത് 1.5 ലിറ്റർ ഐ.വി. ടെക് പെട്രോൾ എൻജിനാണ്. ആറ് സ്പീഡ് മാനുവൽ, പാഡിൽ ഷിഫ്‌റ്റുകളുള്ള ഏഴു സ്‌പീഡ് സി.വി.ടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ ലഭ്യമാണ്. വിശാലമായ കാർഗോ സ്‌പേസ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സുഖകരവും വിശാലവുമായ ഇന്റീരിയറുകൾ എന്നിവ ദൈനംദിന, ദീർഘദൂര യാത്രകൾക്കും അനുയോജ്യമാക്കുന്നു.
കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, അഡാപ്‌ടീവ് ക്രൂയിസ് കൺട്രോൾ, ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
ഡൽഹി എക്‌സ്‌ഷോറൂം വില
സിംഗിൾ ടോൺ ഡ്യുവൽ ടോൺ
എം.ടി 15,29,000 രൂപ മുതൽ 15,49,000 രൂപ
സി.വി.ടി 16,46,800 രൂപ മുതൽ 16,66,800 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |