
കൊച്ചി: പ്രമുഖ എഡ്-ടെക് കമ്പനിയായ ബൈറ്റ്.എക്സ്.എൽ കോഡിംഗ് പ്ലാറ്റ്‌ഫോമായ ഹാക്കർറാങ്കുമായി കൈകോർക്കുന്നു. ടിയർ 2ആൻഡ് 3 കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ആഗോള നിലവാരത്തിലുള്ള കോഡിംഗ് പരീക്ഷകളിലും മോക്ക് ടെക്‌നിക്കൽ അഭിമുഖങ്ങളിലും ഇതിലൂടെ നേരിട്ട് പ്രവേശനം ലഭിക്കും. വിദ്യാർത്ഥികളുടെ കഴിവുകൾ ആഗോള നിലവാരവുമായി താരതമ്യം ചെയ്യാനും എ.ഐയുടെ സഹായത്തോടെ ഫീഡ്‌ബാക്ക് നേടാനും അവസരമാണിത്. ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെ 2,800-ലധികം കമ്പനികൾ ഉപയോഗിക്കുന്ന ഹാക്കർറാങ്കിന്റെ പ്ലാറ്റ്‌ഫോം ബൈറ്റ് എക്സ്.എൽ ലേണിംഗ് ഇക്കോസിസ്റ്റത്തിലേക്ക് സംയോജിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |