
കൊച്ചി: നടപ്പു സാമ്പത്തിക വർഷം രണ്ടാം ത്രൈമാസക്കാലയളവിൽ സുപ്ര പസഫിക് ഫിനാൻഷ്യൽ സർവീസസ് കൈകാര്യം ചെയ്യുന്ന ആസ്തികളിൽ 75 ശതമാനവും അറ്റാദായത്തിൽ അഞ്ചര ഇരട്ടി വർദ്ധനയും നേടി. ഓഹരി ഉടമകൾക്ക് ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, കർണാടക,തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ സുപ്ര ഫിനാൻഷ്യൽ സർവീസിന് സാന്നിദ്ധ്യമുള്ളത്. നടപ്പുസാമ്പത്തിക വർഷം ഗോവ, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പുതിയ ശാഖകൾ തുറക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ജോബി ജോർജ് അറിയിച്ചു. ആദ്യലാഭവിഹിത പ്രഖ്യാപനം കമ്പനിയിലുള്ള ഓഹരി ഉടമകളുടെ വിശ്വാസവും പ്രതീക്ഷയും വർദ്ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഐ.ആർ.ഡി.എ.ഐയുടെ കോർപ്പറേറ്റ് ലൈസൻസ് ലഭിച്ചതോടെ ഇൻഷ്വറൻസ് വിതരണ രംഗത്തും സുപ്ര പസഫിക് പ്രവർത്തനം വിപുലീകരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |