
കൊച്ചി: ടി.വി.എസ് മോട്ടോസോൾ മോട്ടോർസൈക്കിൾ ഫെസ്റ്റിന് ഗോവയിൽ നടന്ന അഞ്ചാം പതിപ്പിൽ റോണിൻ അഗോണ്ട അവതരിപ്പിച്ചു, കസ്റ്റം മാസ്റ്റർപീസുകളായ റോണിൻ കെൻസായി, അപ്പാച്ചെ ആർ.ആർ 310 സ്പീഡ്‌ലൈൻ എന്നിവയാണ് ടി.വി.എസ് മോട്ടോർ കമ്പനി പുറത്തിറക്കിയത്.
ടി.വി.എസ് അപ്പാച്ചെയുടെ റേസിംഗ് പൈതൃകത്തിന്റെ 20ാം വർഷം ആഘോഷിക്കുന്ന ആർ.ടി.എക്‌സ് വാർഷിക പതിപ്പും പ്രദർശിപ്പിച്ചു.
റോണിൻ അഗോണ്ടയുടെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില
1,30,990 രൂപ
ആർട്ട് ഒഫ് പ്രൊട്ടക്ഷൻ എന്ന ലിമിറ്റഡ് എഡിഷൻ ഹെൽമെറ്റ് സീരീസും അവതരിപ്പിച്ചു. സ്‌മോക്ഡ് ഗാരേജുമായി സഹകരിച്ചാണ് റോണിൻ കെൻസായി, അപ്പാച്ചെ ആർ.ആർ 310 സ്പീഡ്‌ലൈൻ എന്നിവ അവതരിപ്പിച്ചത്.
മോട്ടോസോളിന്റെ അഞ്ചാം പതിപ്പ് ടി.വി.എസ് മോട്ടോർ കമ്പനി ചെയർമാൻ സുദർശൻ വേണു ഉദ്ഘാടനം ചെയ്തു. ഗോവയിൽ നടന്ന ഫെസ്റ്റിവലിൽ 8,000 ത്തിലധികം റൈഡർമാർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |