SignIn
Kerala Kaumudi Online
Tuesday, 10 March 2026 3.58 AM IST

ഫുൾ-ലൈൻ ഡീലർഷിപ്പുമായി ഹാർലി-ഡേവിഡ്സണും ഹീറോയും

Increase Font Size Decrease Font Size Print Page
harley

കൊച്ചി : ഇന്ത്യയിൽ പ്രീമിയം നെറ്റ്‌വർക്ക് വിപുലീകരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഹാർലി-ഡേവിഡ്സണും ഹീറോ മോട്ടോകോർപ്പും കൊച്ചിയിലും ബംഗളൂരുവിലും പുതിയ ഫുൾ-ലൈൻ ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകൾ തുറക്കുന്നു. ഇതോടെ രാജ്യത്തൊട്ടാകെ, ഫുൾ-ലൈൻ ഡീലർഷിപ്പുകളുടെ എണ്ണം 22ൽ എത്തി. പുതിയ ഡീലർഷിപ്പുകളാകും ഇന്ത്യയിലെ ഹാർലി-ഡേവിഡ്സൺ ഉത്പ്പന്ന നിരയുടെ പൂർണ വിൽപ്പന നടത്തുന്നത്. ആഗോളതലത്തിൽ ഉത്പാദിപ്പിക്കുന്ന സി.ബി.യു (കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്) മോഡലുകളും ഹീറോ മോട്ടോകോർപ്പ് നിർമ്മിച്ച ഹാർലി-ഡേവിഡ്സൺ എക്‌സ്440, എക്‌സ്440 വകഭേദങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് മുഴുവൻ ഹാർലി-ഡേവിഡ്സൺ ശ്രേണിയും ഒരു മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാകും.ഡീലർഷിപ്പ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഹാർലി-ഡേവിഡ്സണും ഹീറോ മോട്ടോകോർപ്പും സംയുക്തമായി നടത്തുന്ന ഉദ്ഘാടന റൈഡ് കൊച്ചിയിൽ മാര്‍ച്ച് 31-ന് നടക്കും. പുതിയ ഡീലർഷിപ്പുകൾ ആരംഭിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി സ്പോൺസർ ചെയ്ത മോട്ടോർസൈക്കിൾ ക്ലബ്ബായ ഹാർലി ഓണേഴ്സ് ഗ്രൂപ്പിന്റെ എണ്ണം ഇന്ത്യയിൽ 33 ആകും.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.