
വില 29.35 ലക്ഷം രൂപ
തിരുവന്തപുരം: മഹീന്ദ്ര ഇലക്ട്രിക് ഒറിജിൻ എസ്.യു.വിയുടെ അധിക ആഡംബരവും മികച്ച അനുഭവവും നൽകുന്ന പതിപ്പായ എക്‌സ്.ഇ.വി 9ഇ സിനിലക്സ് എഡിഷൻ പുറത്തിറക്കി. മികച്ച നിർമ്മാണ വൈദഗ്ദ്ധ്യവും സാങ്കേതികവിദ്യയും ഒത്തുചേരുന്ന പുതിയ മോഡൽ ആഡംബരം അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കോസ്റ്റ്-ടു-കോസ്റ്റ് ട്രിപ്പിൾ എച്ച്.ഡിസ്‌പ്ളേയും, ഡോൾബി അറ്റ്മോസ് സൗകര്യമുള്ള 16 സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റവും യാത്രക്കാർക്ക് സ്റ്റുഡിയോ നിലവാരത്തിലുള്ള ഓഡിയോ-വിഷ്വൽ അനുഭവം നൽകും. ഏറ്റവും ഉയർന്ന പാക്ക് ത്രീ വേരിയന്റിനെ അടിസ്ഥാനമാക്കി നിർമ്മിച്ച എക്സ്.ഇ.വി 9ഇ സിനിലക്സ് എഡിഷനിൽ 79 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാർജില്‍ 500 കിലോമീറ്ററിലധികം റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു.
നിറങ്ങൾ
സാറ്റിൻ ബ്ലാക്ക്, സാറ്റിൻ വൈറ്റ് എന്നീ സവിശേഷമായ എക്സ്റ്റീരിയർ നിറങ്ങളിൽ ലഭ്യമാവും. ചെസ്റ്റ്നട്ട് ബ്രൗൺ, നോക്ചേൺ ബ്ലാക്ക് എന്നീ സ്മൂത്ത് ഗ്രെയിൻ ലെതറെറ്റ് ഇന്റീരിയറുകളും സവിശേഷതയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |