
ദുബായ്: ഐ.സി.എൽ ഗ്രൂപ്പിന്റെ പുതിയ കോർപ്പറേറ്റ് ആസ്ഥാനം ദുബായിലെ ഊദ് മെഹ‌്തയിൽ പ്രവർത്തനം ആരംഭിച്ചു. ഏകദേശം 10,000 ചതുരശ്ര അടി വിസ്‌തീർണത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം കരീബിയൻ രാജ്യങ്ങളുടെ ഗുഡ്‌വിൽ അംബാസഡറും ഐ.സി.എൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനിൽ കുമാർ നിർവഹിച്ചു.
2018ൽ ദുബായിൽ പ്രവർത്തനം ആരംഭിച്ച ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് എട്ടാം വർഷത്തിലേക്ക് കടക്കുകയാണ്. 200ലധികം ജീവനക്കാരുള്ള പുതിയ കോർപ്പറേറ്റ് ഓഫീസിൽ ഐ.സി.എൽ ഇൻവെസ്റ്റ്‌മെന്റ് സർവീസസിന് പുറമെ ഗോൾഡ് ട്രേഡിംഗ്, റിയൽ എസ്റ്റേറ്റ് ആൻഡ് പ്രോപ്പർട്ടീസ്, ലാമ ഡെസേർട്ട് സഫാരി, മറൈൻ ടൂറിസം, ട്രാവൽ ആൻഡ് ടൂറിസം, ബാങ്കിംഗ് ചാനൽ പാർട്ട്‌ണർ സേവനങ്ങൾ, ഹോസ്‌പിറ്റാലിറ്റി തുടങ്ങിയ വിഭാഗങ്ങളും പ്രവർത്തിക്കുന്നു.
'മിഡിൽ ഈസ്റ്റിലും യുകെ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ബിസിനസ് വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്ന് കെ. ജി. അനിൽ കുമാർ പറഞ്ഞു.
പ്രവർത്തനം വിപുലീകരിക്കും
സൗദി അറേബ്യ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിലേക്കും പ്രവർത്തനം വിപുലീകരിക്കുമെന്ന് ഐ.സി.എൽ ഗ്രൂപ്പ് ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ അമൽജിത്ത് എ. മേനോൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |