
ലോകബാങ്ക് അപ്പർ മിഡിൽ ഇൻകം ഗ്രൂപ്പിൽ ഉൾപ്പെടുത്തിയേക്കും
കൊച്ചി: നാല് വർഷത്തിനുള്ളിൽ ലോകബാങ്കിന്റെ അപ്പർ മിഡിൽ ഇൻകം ഗ്രൂപ്പിൽ ഇന്ത്യയെ ഉൾപ്പെടുത്തിയേക്കുമെന്ന് എസ്.ബി.ഐ ഗവേഷണ റിപ്പോർട്ട്. 2030ൽ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 4,000 ഡോളറായി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഇരുപത് വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ കണക്കുകളും മൊത്തം ദേശീയ വരുമാനവും വിലയിരുത്തിയാണ് നിഗമനം. 2007ൽ ഇന്ത്യയെ ലോവർ മിഡിൽ ഇൻകം ഗ്രൂപ്പിൽ ലോകബാങ്ക് ഉൾപ്പെടുത്തിയിരുന്നു. അറുപത് വർഷം ലോ ഇൻകം ഗ്രൂപ്പിൽ തുടർന്നതിന് ശേഷമാണ് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടത്. നിലവിൽ ചൈനയും ഇന്തോനേഷ്യയും അപ്പർ മിഡിൽ ഇൻകം ഗ്രൂപ്പിലാണ്. 2028ൽ ജർമ്മനിയെ മറികടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തിക മേഖലയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ 2047ൽ ഇന്ത്യ ഹൈ ഇൻകം ഗ്രൂപ്പിൽ ഉൾപ്പെടുമോയെന്ന് പറയാൻ കഴിയൂവെന്നും എസ്.ബി.ഐ റിസർച്ച് വ്യക്തമാക്കുന്നു. പ്രതിശീർഷ വരുമാനം 13,936 ഡോളറിലെത്താൽ മാത്രമേ ഇന്ത്യയ്ക്ക് ഹൈ ഇൻകം ഗ്രൂപ്പിൽ അംഗമാകാൻ കഴിയൂ.
പ്രതിശീർഷ വരുമാനം
പ്രതിശീർഷ വരുമാനത്തിലെ മുമ്പൻമാർ
ലക്സംബർഗ് :1.28 ലക്ഷം ഡോളർ
അയർലൻഡ്: 1.15 ലക്ഷം ഡോളർ
നോർവേ: 91,108 ഡോളർ
ജർമ്മനി: 61,308 ഡോളർ
അമേരിക്ക : 73,207 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |