
തൃശൂർ: കൊട്ടാരക്കര അമ്പലക്കര മൈതാനത്ത് ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന കെ.എസ്.എഫ്.ഇ 'സമ്മാനോത്സവം 2026'ന്റെ ഉദ്ഘാടനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ അവതരിപ്പിച്ച ഗാലക്‌സി ചിട്ടികളുടെ വരിക്കാർക്കായി പ്രഖ്യാപിച്ച മെഗാ ബംപർ സമ്മാനമായ മെഴ്‌സിഡസ് ബെൻസ് കാറിന് കെ.എസ്.എഫ്.ഇ ഇരിങ്ങാലക്കുട ശാഖയിലെ ചിട്ടി വരിക്കാരനായ കെ.വി.ഷക്കീർ നറുക്കെടുപ്പിലൂടെ അർഹനായി.
വിവിധ ശാഖകളിലെ 17 പേർ ബമ്പർ സമ്മാനമായ ഇന്നോവ ക്രിസ്റ്റ കാറുകൾക്കും അർഹരായി. 'സമ്മാനോത്സവം 2026' വേദിയിൽ കെ.വി.ഷക്കീറിന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ മേഴ്‌സിഡസ് ബെൻസ് കാർ സമ്മാനിക്കും. ഇന്നോവ ക്രിസ്റ്റ കാറുകൾ കൊടിക്കുന്നിൽ സുരേഷ് എം.പിയും സമ്മാനിക്കും. കൊട്ടാരക്കര നഗരസഭാ ചെയർപേഴ്‌സൺ അനിത ഗോപകുമാർ അദ്ധ്യക്ഷയാകും. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വിനീത് ശ്രീനിവാസൻ നയിക്കുന്ന 'വിനീത് ശ്രീനിവാസൻ ലൈവ്' സംഗീത പരിപാടിയും അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |