SignIn
Kerala Kaumudi Online
Sunday, 22 February 2026 4.03 AM IST

നെദിയ അബ്ദുൾ റിയാസ് ലുലു ഫൺട്യൂറ ലിറ്റിൽ ഷെഫ്

Increase Font Size Decrease Font Size Print Page
lulu

കൊച്ചി: ലുലു ഫൺട്യൂറ ലിറ്റിൽ ഷെഫ് മത്സരത്തിൽ വിജയിയായി എറണാകുളം പടമുകൾ സ്വദേശിനി നെദിയ അബ്ദുൾ റിയാസ്. രണ്ടാം സ്ഥാനം തോപ്പുംപടി സ്വദേശി മുഹമ്മദ് അ​ദിനാൻ സ്വന്തമാക്കി. മൂന്നാം സ്ഥാനത്ത് തൃക്കാക്കര സ്വദേശിനി നെഷ്വ മറിയം ഷാഹിറാണ്. 350 മത്സാരാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത അഞ്ച് പേരാണ് ഫൈനലിൽ മാറ്റുരച്ചത്. അവസാന റൗണ്ടിൽ നെദിയയുടെ വിഭവങ്ങൾ ഷെഫുമാരുടെ മനം കവർന്നു. നടൻ ഇർഷാദ് അലി മത്സരത്തിന്റെ സെലിബ്രിറ്റി ജഡ്ജിയായി. ലുലു മാരിറ്റ് ഹോട്ടലിലെ എക്‌സിക്യുട്ടീവ് ഷ്യൂ ഷെഫ് ആഷിശ് കുമാർ, ​ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ എക്‌സിക്യുട്ടീവ് ഷെഫായ ഖാലിഷ് എന്നിവരും വിധികർത്താക്കളായി. കുരുന്നു പ്രായത്തിൽ തന്നെ പാചകകലയിൽ ഞെട്ടിച്ച കുരുന്നുകളെ നടൻ ഇർഷാദ് അലി പ്രശംസിച്ചു. നെദിയ അബ്ദുൾ റിയാസിന് 50,000 രൂപയുടെ ക്യാഷ് അവാർഡും ലുലു ഫൺട്യൂറ നൽകുന്ന ഫലകവും ഇർഷാദ് അലി കൈമാറി.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.