SignIn
Kerala Kaumudi Online
Wednesday, 20 May 2026 10.47 PM IST

വീണ്ടും താഴേയ്ക്ക് തന്നെ; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ട്വിസ്റ്റ്, ഇന്നത്തെ നിരക്ക് അറിയാം

gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 50 രൂപ കുറഞ്ഞ് 14,185 രൂപയായി. പവന് 400 രൂപ കുറഞ്ഞ് 1,13,480 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസം വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. പിന്നാലെ ഇന്ന് രാവിലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുകയായിരുന്നു.

ഇറാനും യുഎസും തമ്മിലെ വെടിനിർത്തൽ കാലാവധി നീട്ടിയതിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയും യുഎസ് ഡോളർ ഇൻഡക്സും താഴ്ന്നിരുന്നു. തുടർന്ന് സ്വണവിലയും കുറഞ്ഞു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില 1,09,240 രൂപയാണ്. ഏപ്രിൽ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 275 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു കിലോയ്ക്ക് 2,75,000 രൂപയാണ്.

അതേസമയം, ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ശക്തമായി മുന്നേറിയിരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രധാന ഓഹരി സൂചികകൾ നേട്ടമുണ്ടാക്കുന്നത്. ഇറാനുമായുള്ള ചർച്ചകൾക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇന്ന് ഇസ്ളാമാബാദിൽ എത്തുമെന്ന വാർത്തകളാണ് നിക്ഷേപകർക്ക് ആവേശമായത്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 94 ഡോളറിലേക്ക് താഴ്ന്നതും വിപണിക്ക് കരുത്ത് പകർന്നു.

പ്രധാന സൂചികയായ സെൻസെക്‌സ് 753 പോയിന്റ് നേട്ടത്തോടെ 79,273.33ൽ അവസാനിച്ചു. നിഫ്റ്റി 212 പോയിന്റ് ഉയർന്ന് 24,576.60ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി. നെസ്‌ലേ ഇന്ത്യ, ഹിന്ദുസ്ഥാൻ ലിവർ, ട്രെന്റ് എന്നിവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ബാങ്കിംഗ്, എഫ്.എം.സി.ജി, റിയൽറ്റി മേഖലയിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. നേരിയ ഇടവേളയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും ഇന്ത്യൻ വിപണിയിൽ സജീവമായി. ആഭ്യന്തര ഫണ്ടുകളും വലിയ തോതിൽ ഓഹരികൾ വാങ്ങിക്കൂട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, GOLD, RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360