
കൊച്ചി: ഫാഷൻ, ബ്യൂട്ടി വ്യവസായ മേഖലകളെ ഡാറ്റ അധിഷ്ഠിതമാക്കുന്ന സാദ്ധ്യതകൾ പരിചയപ്പെടുത്തുന്ന എ.ഐ ഇന്ത്യ സമ്മിറ്റിലെ ജിയോ പവിലിയൻ ശ്രദ്ധേയമായി. വൻകിട ബിസിനസ് സംരംഭങ്ങൾക്കും ഡാറ്റ മാനേജ്മെന്റിനും മാത്രമാണ് എ.ഐ എന്ന ധാരണയെ തിരുത്തി സാധാരണ ഉപഭോക്താക്കളുടെ ജീവിതം ലളിതമാക്കാനുള്ള മാർഗങ്ങളാണ് റിലയൻസ് ജിയോ പരിചയപ്പെടുത്തിയത്. ഫാഷൻ, സൗന്ദര്യം, സാങ്കേതികവിദ്യ എന്നിവയെ സമന്വയിപ്പിച്ച് അത്യാധുനിക 'ഡാറ്റ അധിഷ്ഠിത റീട്ടെയിൽ അനുഭവം' സൃഷ്ടിക്കാനാണ് ജിയോയുടെ ശ്രമം. ജിയോ അവതരിപ്പിച്ച 'യുവർ ഇന്റലിജന്റ് വാർഡ്രോബ്' സംവിധാനത്തിലൂടെ അനാവശ്യമായ പുതിയ വാങ്ങലുകൾ ഒഴിവാക്കി നിലവിലുള്ള വസ്ത്രങ്ങളെ എങ്ങനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് അറിവ് നൽകും. വസ്ത്രങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ലളിതമായി ഒരു ഡിജിറ്റൽ ശേഖരം നിർമ്മിക്കാവുന്ന വെർച്വൽ കാറ്റലോഗ് നിർമ്മാണം, വസ്ത്രങ്ങൾ ഉപയോഗിക്കുന്ന രീതി ട്രാക്ക് ചെയ്യാനും അധികം ഉപയോഗിക്കാത്തവ തിരിച്ചറിയാനും ശേഖരത്തിലെ കുറവുകൾ കണ്ടെത്തി മികച്ച പർച്ചേസ് ഗൈഡായി പ്രവർത്തിക്കാനും ഇതിലൂടെ സാധിക്കും.
ജിയോ അവതരിപ്പിക്കുന്ന ചർമ്മസംരക്ഷണ സാങ്കേതികവിദ്യയും വിപ്ലവം സൃഷ്‌ടിക്കുന്നതാണ്. ജിയോയുടെ എ.ഐ സ്‌കിൻ അനാലിസിസ് ടൂളിന്റെ സാങ്കേതിക മികവിൽ മുഖക്കുരു, ചുളിവുകൾ തുടങ്ങി 14ൽ അധികം ഘടകങ്ങൾ കൃത്യതയോടെ പരിശോധിക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |