
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി പ്രദര്‍ശനമായ ബാഴ്‌സലോണയിലെ മൊബൈൽ വേൾഡ് കോൺഗ്രസിൽ സുപ്രധാന പ്രഖ്യാപനവുമായി ജിയോ പ്ലാറ്റ്‌ഫോംസ് ഗ്രൂപ്പ് സി.ഇ.ഒ മാത്യു ഉമ്മൻ. കണക്റ്റിവിറ്റി എന്നതിനപ്പുറം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രീകൃതമായ ഭാവിയിലേക്കുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ ചുവടുമാറ്റമാണ് സി.ഇ.ഒ വ്യക്തമാക്കിയത്. ടെലികോം വിനിമയങ്ങളുടെ മൂല്യം അളക്കുന്ന രീതിയിൽ 'യുഗമാറ്റം' അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒന്നാം ഘട്ടം സംസാരത്തിന്റെ ദൈർഘ്യമായിരുന്നു വരുമാന മാർഗം. രണ്ടാം ഘട്ടം ഡാറ്റ ബൈറ്റുകളുടേതായിരുന്നു. മൂന്നാം ഘട്ടമാണ് എ.ഐ ടോക്കണുകൾ.
ഇന്ത്യൻ വിപണിയിൽ വോയ്‌സ് കോളുകൾ സൗജന്യമാക്കിയും ഒരു ജിബി ഡാറ്റയ്ക്ക് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് നിശ്ചയിച്ചും വിപ്ലവം സൃഷ്ടിച്ച ചരിത്രമാണ് ജിയോയുടേത്. അതേ രീതിയിലുള്ള ഒരു മാറ്റമാണ് എ.ഐ മേഖലയിലും ജിയോ വിഭാവനം ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |