കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് കമ്പനിയായ വി-ഗാർഡ് ഇൻഡസ്ട്രി കഴിഞ്ഞ സാമ്പത്തികവർഷത്തെ മാർച്ച് പാദത്തിൽ 112.2% വർദ്ധനവോടെ 68.39 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. പ്രവർത്തനവരുമാനം 58% ഉയർന്ന് 855.20 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവർഷത്തെ മൊത്തലാഭം 7.2 % ഉയർന്ന് 201.89 കോടിരൂപയായി. പ്രവർത്തനവരുമാനം 8.7% ഉയർന്ന് 2721.24 കോടിരൂപയായി. ഇക്വിറ്റി ഓഹരി ഒന്നിന് 1.20രൂപ ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |