കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ വിവിധ പദ്ധതികൾ പരിയാരത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനംചെയ്തു. കേന്ദ്ര-സംസ്ഥാന ഔഷധസസ്യ ബോർഡുകളുടെയും അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെയും ധനസഹായത്തോടെ പരിയാരം ഔഷധി സബ്സെന്ററിനോട് ചേർന്ന് 35 ഏക്കറിൽ ഔഷധസസ്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. ഇൻസ്റ്റിറ്റ്യൂഷണൽ ഹെർബൽ ഗാർഡൻ, ഡെമോൺസ്ട്രേഷൻ ഗാർഡൻ, ഔഷധസസ്യ മോഡൽ നഴ്സറി, നടീൽ വസ്തുക്കളുടെ വിതരണം, ഔഷധസസ്യത്തൈകളുടെ ഉത്പാദനം തുടങ്ങിയ പദ്ധതികളാണ് ആരംഭിച്ചത്. എം.വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ എം.പി മുഖ്യാതിഥിയായി. ഡോ.ശർമിള മേര് ജോസഫ് ഐ.എ.എസ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കടന്നപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്.സുലജ, കടന്നപ്പള്ളി പഞ്ചായത്ത് മെമ്പർ കോമളവല്ലി, ഔഷധി ഡയറക്ടർമാരായ കെ.കുഞ്ഞിരാമൻ, എ.എസ്.കുട്ടി, കണ്ണൂർ ഡി.എം.ഒ ഡോ.ടി.സുധ, പരിയാരം ആയർവേദ കോളേജ് പ്രിൻസിപ്പൽ ഡോ.സി.സിന്ധു, എസ്.എം.പി.ബി എക്സി.മെമ്പർ കെ.വി ഗോവിന്ദൻ, മാനേജിംഗ് ഡയറക്ടർ രഘുനന്ദനൻ വി.മേനോൻ, മാർക്കറ്റിംഗ് മാനേജർ ഇ.ഷിബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |