കൊച്ചി: സ്വർണ വിലയിൽ ഇന്നലെയും വർദ്ധന. പവന് 400 രൂപയുടെ കുതിച്ചുചാട്ടമാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,480 രൂപയായി. ഈമാസം തുടക്കം മുതൽ സ്വർണവില ചാഞ്ചാട്ടത്തിലാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 50 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്.
ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,810 രൂപയായി. വ്യാഴാഴ്ച ഗ്രാമിന് 10 രൂപയുടെ വർദ്ധന ഉണ്ടായിരുന്നു. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |