തിരുവനന്തപുരം: വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിനുകീഴിലുള്ള കിളിമാനൂർ വിദ്യ എൻജിനീയറിംഗ് കോളേജിന് 2022 -23 വർഷം റെക്കാഡ് പ്ലേസ്മെന്റ്സ് ഇൻഫോസിസ്, ടാറ്റാ കൺസൾട്ടൻസി സെർവിസ്, യു.എസ്.ടി ഗ്ലോബൽ , ഐ.ബി.എസ്, സതർലാൻഡ് ഗ്ലോബൽ, സീ സെൻസ്, ഡോയ്റ്റർ കാസ്റ്റിംഗ്സ്, ഇൻഡോഷെൽ, കുവെസ്റ്റ് ഗ്ലോബൽ ഉൾപ്പടെ വിവിധ പ്രമുഖ കമ്പനികളിൽ 140 വിദ്യാർത്ഥികൾക്കാണ് ഈവർഷം പ്ലേസ്മെന്റ് കിട്ടിയത്.
ഈവർഷം 150 പ്ലേസ്മെന്റ്സ് എന്നതാണ് ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പാൾ ഡോ.മാധവരാജ് രവികുമാർ പറഞ്ഞു. കഴിഞ്ഞവർഷവും കോളേജിന് 129 പ്ലേസ്മെന്റുകൾ ലഭിച്ചിരുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തെ അക്കാഡമിക, അക്കാഡമികേതര നിലവാരം, പഠനാന്തരീക്ഷം, ബോധന പ്രക്രിയകൾ, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർത്ഥി ക്ഷേമം തുടങ്ങിയ കാര്യങ്ങൾ മുൻനിറുത്തി, നാക് അക്രഡിറ്റേഷനിൽ വിദ്യ കോളേജിന് ബി പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചിരുന്നു. തൃശ്ശൂർ ആസ്ഥാനമാക്കി 2000ൽ രൂപീകൃതമായ വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടാമത്തെ എൻജിനീയറിംഗ് കോളേജാണ് കിളിമാനൂർ വിദ്യ എൻജിനീയറിംഗ് കോളേജ്. തൃശൂർ കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജ് സഹോദര സ്ഥാപനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |