SignIn
Kerala Kaumudi Online
Monday, 06 May 2024 2.22 AM IST

ഫെഡറൽ ബാങ്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

fedrakla
ഫെഡറൽ ബാങ്ക്

കൊച്ചി: ഫെഡറൽ ബാങ്ക് സ്ഥാപകനായ കെ. പി ഹോർമിസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
എം.ബി.ബി.എസ്, എൻജിനീയറിംഗ്, ബി.എസ് സി നഴ്‌സിംഗ്, എം.ബി.എ, കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള ബി.എസ് സി അഗ്രികൾചർ, ബി.എസ് സി​ (ഓണേഴ്‌സ്) കോഓപറേഷൻ ആൻഡ് ബാങ്കിംഗ് വിത്ത് അഗ്രികൾച്ചർ സയൻസസ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ കോളേജുകളിൽ 2022 -2023 അദ്ധ്യയന വർഷം മെരി​റ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയ, വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കവിയാത്തവരായിരിക്കണം അപേക്ഷകർ. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതർക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല.

കേരളം, കർണാടക, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്‌കോളർഷിപ്പായി അനുവദിക്കും. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഓരോ കോഴ്‌സിലും ഒരു സ്‌കോളർഷിപ്പ് മാറ്റിവച്ചിട്ടുണ്ട്. കാഴ്ച, കേൾവി, സംസാരം എന്നിവയിൽ പ്രയാസം നേരിടുന്നവരെ പ്രത്യേക വിഭാഗമായി പരിഗണിക്കും. ഇവർ ഡി.എം.ഒ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെയോ ബാങ്ക് അംഗീകരിച്ച മെഡിക്കൽ ഓഫീസറുടെയോ സാക്ഷ്യപത്രം തെളിവായി നൽകണം. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ അഭാവത്തിൽ പൊതുവിഭാഗത്തിലുള്ളവരെ ഉൾപ്പെടുത്തും.

ഉന്നതവിദ്യാഭ്യാസത്തിനായി കഴിഞ്ഞ 17 വർഷത്തിലേറെയായി സ്‌കോളർഷിപ്പ് നൽകിവരുന്നുവെന്നും കോഴ്‌സ് പൂർത്തിയാക്കാനും ഇഷ്ടജോലി കണ്ടെത്താനും ബാങ്കിന്റെ പിന്തുണ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നുവെന്ന് ഫെഡറൽ ബാങ്ക് പ്രസിഡന്റ് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറുമായ അജിത് കുമാർ കെ. കെ പറഞ്ഞു

അപേക്ഷിക്കേണ്ട അവസാന തീയതി 2022 ഡിസംബർ 31. അപേക്ഷാ ഫോമിനും വിവരങ്ങൾക്കും : https://www.federalbank.co.in/corporate-social-responsibility

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.