SignIn
Kerala Kaumudi Online
Saturday, 27 April 2024 10.31 AM IST

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഫെഡറൽ ബാങ്ക് - ഏജീസ് ഫെഡറൽ ലൈഫ് ഗ്രൂപ്പ് ക്രെഡിറ്റ് ഷീൽഡ്

fed2
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഫെഡറൽ ബാങ്ക് - ഏജീസ് ഫെഡറൽ ലൈഫ് ഗ്രൂപ്പ് ക്രെഡിറ്റ് ഷീൽഡ്

മുംബയ്: ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഷീൽഡ് വാഗ്ദാനം ചെയ്ത് രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക്. ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ സേവനം.

ഒരു വർഷ കാലയളവിൽ ക്രെഡിറ്റ് ലിമിറ്റിന്റെ പരമാവധി തുകയായ മൂന്നു ലക്ഷം രൂപ വരെ ഇൻഷ്വറൻസ് സംരക്ഷണം നൽകുകയാണ് ക്രെഡിറ്റ് ഷീൽഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒറ്റ പ്രീമിയത്തിലൂടെ ലഭിക്കുന്ന ഉത്പന്നത്തിന് അധിക രേഖകളോ മെഡിക്കൽ പരിശോധനകളോ ആവശ്യമില്ല. ഒരേ സമയം സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി അൽപം ക്ലിക്കുകളിലൂടെ മൂന്നു മിനുട്ടിനുള്ളിൽ ഓൺലൈനിലൂടെ വാങ്ങാവുന്നതാണ് പദ്ധതി.

വിസ, മാസ്റ്റർ കാർഡ്, റൂപേ തുടങ്ങിയവയുമായി സഹകരിച്ച് നിലവിൽ ഫെഡറൽ ബാങ്കിന് യഥാക്രമം സെലസ്റ്റാ, ഇംപീരിയോ, സിഗ്‌നേറ്റ് തുടങ്ങി മൂന്നു തരത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ ഉണ്ട്. വിവിധ വിഭാഗങ്ങളിൽ പെട്ട ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഓരോ കാർഡും.

ഫെഡറൽ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഞങ്ങളുടെ ഗ്രൂപ്പ് ക്രെഡിറ്റ് ഷീൽഡ് പരിചയപ്പെടുത്തുന്നതിന് ഫെഡറൽ ബാങ്കുമായി കൈകോർക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് പുതിയ ഉത്പന്നം പുറത്തിറക്കുന്ന ചടങ്ങിൽ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ചീഫ് മാർക്കറ്റിംഗ് ഓഫീസറും പ്രൊഡക്ടസ് ഹെഡുമായ കാർത്തിക് രാമൻ പറഞ്ഞു. ഡിറ്റ് ഷീൽഡ് ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് സംരക്ഷണം നൽകുന്നു. മാത്രമല്ല നിർഭാഗ്യകരമായ സംഭവം ജീവിതത്തിൽ ഉണ്ടായാൽ ക്രെഡിറ്റ് കാർഡിന്റെ കടബാദ്ധ്യത അതുപയോഗിക്കുന്ന ആളുടെ കുടുംബാഗങ്ങളുടെ ചുമലിൽ വരാതെ സംരക്ഷിക്കുന്നുവെന്നും കാർത്തിക് രാമൻ പറഞ്ഞു.

'ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്ന രീതിയിലാണ് ഗ്രൂപ്പ് ക്രെഡിറ്റ് ഷീൽഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏറെ ഗുണമുള്ള ഈ ഉത്പന്നത്തിലൂടെ രാജ്യത്ത് ഇൻഷുറൻസ് കൂടുതൽ ആളുകളിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഫെഡറൽ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.