കൊച്ചി: സാരഥി കുവൈറ്റിന്റെ ' സാരഥി ഗ്ളോബൽ ബിസിനസ് ഐക്കൺ പുരസ്കാരം ഗുരുദേവ ദർശനം ലോകം മുഴുവൻ പ്രചരിപ്പിക്കുന്നതിൽ മുൻകൈയെടുത്തിട്ടുള്ള എ.വി. എ ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഡോ.എ.വി. അനൂപ് കുവൈറ്റിൽ നടന്ന ചടങ്ങിൽ ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയിൽ നിന്ന് ഏറ്റുവാങ്ങി. സാരഥി കുവൈറ്റിന്റെ 23-ാമത് വാർഷികാഘോഷവും ഉദ്ഘാടനം ചെയ്തു. ജാതി മത വർണ വർഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നായികണ്ട ഗുരുദേവന്റെ വിശ്വദർശനം ജീവിത ദർശനമായി പ്രാവർത്തികമാക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
സാരഥി അംഗങ്ങൾ അവതരിപ്പിച്ച ഗുരുപ്രഭാവം സ്കിറ്റും നഞ്ചിയമ്മ, സിദ്ധാർത്ഥ് മേനോൻ, ആനി ആമി, ആകാശ് മേനോൻ, മെൽവിൻ ജോസ്, നഖീബ്, നെവിൽ ജോർജ് എന്നിവരുടെ സംഗീത പരിപാടിയും നടന്നു.
മെഡിമിക്സ്, മേളം, സഞ്ജീവനം, എ.വി. എ പ്രൊഡക്ഷൻസ് എന്നീ ജനപ്രിയ ബ്രാൻഡുകളുടെ സാരഥിയായ ഡോ. അനൂപ് 30ഓളം സിനിമകളും നിർമിച്ചു. ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി യുഗപുരുഷൻ, വിശ്വഗുരു എന്നീ സിനിമകൾ നിർമിച്ചു. 51 മണിക്കൂർ കൊണ്ട് കഥ എഴുതി നിർമാണം പൂർത്തിയാക്കി സെൻസർ ചെയ്ത് റിലീസ് ചെയ്ത വിശ്വഗുരു ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സിൽ ഇടം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |