കൊച്ചി: ഉയർന്ന പലിശനിരക്കുമായി ഫെഡറൽ ബാങ്ക് പുതിയ എൻ. ആർ. ഇ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഡെപ്പോസിറ്റ് പ്ളസ് എന്നറിയപ്പെടുന്ന പദ്ധതിയിൽ 700 ദിവസക്കാലയളവിൽ പരമാവധി 7.50 ശതമാനം പലിശ ലഭിക്കും. എൻ.ആർ. ഐ നിക്ഷേപകർക്ക് ടാക്സ് ഒഴിവാക്കുന്നതിന് ഉപകരിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ മുതലിനോട് ത്രൈമാസ വ്യവസ്ഥയിൽ ചേർക്കും. കാലാവധി തികയുന്നതിന് മുൻപേ ക്ളോസ് ചെയ്യാൻ കഴിയില്ലെങ്കിലും നിക്ഷേപത്തിന്റെ 75 ശതമാനം പിൻവലിക്കാനുള്ള സൗകര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |