മുംബയ്: അമേരിക്കൻ ഇന്റർനെറ്റ് ഭീമനായ ഗൂഗിൾ, ഭാരതി എയർടെല്ലിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റും എയർടെല്ലും തമ്മിലെ ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
റിലയൻസ് ജിയോയിൽ കഴിഞ്ഞവർഷം 450 കോടി ഡോളർ (34,000 കോടി രൂപ) നിക്ഷേപിച്ച് 7.7 ശതമാനം ഓഹരികൾ ഗൂഗിൾ സ്വന്തമാക്കിയിരുന്നു. ഗൂഗിളിന്റെ നിക്ഷേപം ലഭിച്ചാൽ 1.7 ലക്ഷം കോടിയോളം രൂപയുടെ കടബാദ്ധ്യതയുള്ള എയർടെല്ലിനത് വൻ ആശ്വാസമാകും. ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ഗൂഗിൾ ഇതുവരെ 1,000 കോടി ഡോളർ (74,000 കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |