SignIn
Kerala Kaumudi Online
Friday, 26 April 2024 12.41 PM IST

കല്യാൺ ജുവലേഴ്‌സിന് 54.1% ലാഭവളർച്ച

kalyan

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) അവസാനപാദമായ ജനുവരി-മാർച്ചിൽ കല്യാൺ ജുവലേഴ്‌സ് 54.1 ശതമാനം വളർച്ചയോടെ 73.9 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. സാമ്പത്തിക വർഷത്തെ രണ്ടാംപകുതിയിൽ (ഒക്‌ടോബർ-മാർച്ച്) ലാഭം 206.7 കോടി രൂപയാണ്; വർദ്ധന 72.3 ശതമാനം. നാലാംപാദത്തിൽ വിറ്റുവരവ് 2,140.7 കോടി രൂപയിൽ നിന്നുയർന്ന് 3,056.6 കോടി രൂപയിലെത്തി.

ഇന്ത്യയിലെ വിറ്റുവരവ് 60.6 ശതമാനം ഉയർന്നു. മിഡിൽ ഈസ്‌റ്റ് ഉൾപ്പെടെ ആകെ വിറ്റുവരവിലെ വളർച്ച 42.8 ശതമാനമാണ്. ഇന്ത്യയിലെ വിറ്റുവരവ് വർദ്ധിക്കുകയും ഗൾഫ് വിപണി ശക്തമായി തിരിച്ചുവന്നതും കഴിഞ്ഞപാദത്തിൽ നേട്ടമായെന്ന് കല്യാൺ ജുവലേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. കഴിഞ്ഞവർഷത്തെ ആകെ അറ്റാദായം 10,100.9 കോടി രൂപയിൽ നിന്ന് 15.1 ശതമാനം താഴ്‌ന്ന് 8,573.3 കോടി രൂപയായി.

ഇ-കൊമേഴ്‌സ് വിഭാഗമായ കാൻഡിയറിന്റെ നാലാംപാദ വിറ്റുവരവ് 66 ശതമാനവും വാർഷിക വിറ്റുവരവ് 47 ശതമാനവും ഉയർന്നു. 2019-20ൽ 1.7 കോടി രൂപയുടെ അറ്റനഷ്‌ടം കുറിച്ച കാൻഡിയർ കഴിഞ്ഞവർഷം 3.2 കോടി രൂപ ലാഭം നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KALYAN JEWELLERS, NET RESULTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.