കൊച്ചി: ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയുടെ പരിഷ്കരിച്ച കൈഗർ വിപണിയിലെത്തി. രൂപകല്പനയിലും ഫീച്ചറുകളിലും ഒട്ടേറെ പുതുമകളുമായി എത്തുന്ന 2022 കൈഗറിന് 5.84 ലക്ഷം രൂപയാണ് പ്രാരംഭവില. ഡ്യുവൽടോണിൽ മസ്റ്റാഡ് യെല്ലോ ബ്ളാക്ക് റൂഫ് കളർ ഓപ്ഷനും പുത്തൻ ആകർഷണമാണ്.
ക്രൂസ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, റെഡ്വീൽ ക്യാപ്പോടുകൂടി ഡയമണ്ട് കട്ട് അലോയ് വീലുകൾ, 4-എയർ ബാഗുകൾ, എ.ബി.ഡി., ഇ.ബി.എസ്, റിയർ പാർക്കിംഗ് സെൻസർ, ടർബോ ചാർജ്ഡ് 1.0 ലിറ്റർ പെട്രോൾ എൻജിൻ, ലിറ്ററിന് 20.5 കിലോമീറ്റർ മൈലേജ്, 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് എന്നിങ്ങനെയും മികവുകൾ ധാരാളം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |