ചെന്നൈ: പ്രതിരോധ സാങ്കേതികവിദ്യാ ഗവേഷണത്തിനും പഠനമേഖലയിലെ സഹകരണത്തിനും നാവികസേനയും എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയും സഹകരിക്കുന്നു. നാവികസേനാ അസിസ്റ്റന്റ് ചീഫ് ഒഫ് മെറ്റീരിയൽ റിയർ അഡ്മിറൽ ബി.ശിവകുമാർ, നേവി വെൽഫെയർ ആൻഡ് വെൽനെസ് അസോസിയേഷൻ പ്രസിഡന്റ് കലാ ഹരികുമാർ, എസ്.ആർ.എം വൈസ് ചാൻസലർ പ്രൊഫ. സി.മുത്തമിഴ്ചെൽവൻ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
രജിസ്ട്രാർ പ്രൊഫ. എസ്.പൊന്നുസാമി, സെന്റർ ഫോർ റിസർച്ച് ഇൻ ഡിഫൻസ് അഡ്വൈസർ പ്രൊഫ. വി.പി.നെടുഞ്ചെഴിയൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |