ചെന്നൈ: വി.ഐ.ടി-എ.പി സ്കൂൾ ഒഫ്ബി സിനസിൽ ആരംഭിച്ച അന്താരാഷ്ട്ര സെമിനാറിന് ഇന്ന് തിരശീല വീഴും. ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കുന്നതിനെയും ഉന്നത ജേർണലുകളിൽ അവ പ്രസിദ്ധീകരിക്കുന്നതിനെയും സംബന്ധിച്ചാണ് സെമിനാർ.
സെമിനാറിന്റെ ഉദ്ഘാടനം അമേരിക്കയിലെ വിവ് സോഫ്റ്റ് ടെക്നോളജീസ് സി.ഇ.ഒ ഗുനാലൻ നിർവഹിച്ചു. വി.ഐ.ടി-എ.പി സർവകലാശാല വൈസ് ചാൻസലർ ഡോ.എസ്.വി.കോട്ട റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു. ഡീൻ ഡോ.രവീന്ദ്ര ധൂലി, ഡോ.അരുൺകുമാർ, ഡോ.രാഘവേന്ദ്ര, ഡോ.എം.ജഗദീഷ് എന്നിവർ സംസാരിച്ചു. ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 300ലേറെ ഗവേഷകരമാണ് സെമിനാറിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |