കൊച്ചി: പ്രീമിയം മിഡ്-സൈസ് എസ്.യു.വി ശ്രേണിയിൽ ഫോക്സ്വാഗൻ അവതരിപ്പിച്ച് വൻ വിജയമായ ടൈഗൂൺ ഒന്നാംവാർഷികാഘോഷത്തിൽ. ഇതോടനുബന്ധിച്ച് പ്രത്യേക ആനിവേഴ്സറി എഡിഷനും ഫോക്സ്വാഗൻ പുറത്തിറക്കി.
കുർക്കുമ യെല്ലോ, വൈൽഡ് ചെറി റെഡ് എന്നിവയ്ക്കൊപ്പം പുത്തൻ നിറഭേദമായ റൈസിംഗ് ബ്ളൂവിലും സ്പെഷ്യൽ എഡിഷൻ ലഭിക്കും. 6-സ്പീഡ് മാനുവൽ/ഓട്ടോമാറ്റിക് ഓപ്ഷനോട് കൂടിയ 1.0 ലിറ്റർ ടി.എസ്.ഐ എൻജിൻ, 6 സ്പീഡ് മാനുവൽ/ 7-സ്പീഡ് ഡി.എസ്.ജിയോട് കൂടിയ 1.5 ലിറ്റർ ടി.എസ്.ഐ ഇവോ എൻജിൻ എന്നിവയാണുള്ളത്.
17.23 മുതൽ 19.20 കിലോമീറ്റർ വരെ മൈലേജ് പുത്തൻ ടൈഗൂൺ അവകാശപ്പെടുന്നു. അകത്തളത്തിലും പുറംമോടിയിലും ഉടനീളം ഒന്നാംവാർഷിക ബാഡ്ജിംഗ് കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |