SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.31 AM IST

ചെെനയെ വെല്ലാൻ ഇന്ത്യ; വരുന്നത് സൂപ്പർ റഡാറുകൾ, സ്റ്റെൽത്ത് വരെ നിലം പതിക്കും

Increase Font Size Decrease Font Size Print Page
gan

സ്റ്റെൽത്ത് വിമാനങ്ങൾ അടക്കമുള്ളവ രംഗപ്രവേശനം ചെയ്തിരിക്കെ അവയെ പ്രതിരോധിക്കുന്നതിൽ വിപ്ലവകരമായ ചുവടുവെപ്പ് നടത്താൻ ഇന്ത്യ. നിലവിലെ സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്താൻ സഹായിക്കുന്ന ഗാലിയം നെെട്രെെഡ് അടിസ്ഥാനമാക്കിയ റഡാർ വികസിപ്പിക്കുന്നതിൽ ഇന്ത്യ വിജയം കെെവരിച്ചെന്നാണ് റിപ്പോർട്ട്. ഇവ ഉടൻ തന്നെ സെെനിക ഉപയോഗത്തിനായി സജ്ജമാകുമെന്നാണ് വിവരം.

പ്രതിരോധ മേഖലയിലെ അടുത്ത തലമുറ ഇലക്ട്രാണിക് സംവിധാനങ്ങൾക്കായി ഗാലിയം ഓക്സെെഡ് സെമികണ്ടക്ടർ വികസിപ്പിക്കാനുള്ള നടപടികളുമായാണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) മുന്നോട്ട് പോകുന്നത്. അത്യാധുനിക റഡാറുകളിലും ഇലക്ട്രാണിക് വാർഫെയർ (EW) സംവിധാനങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. ഡൽഹിയിലെ സോളിഡ് സ്റ്റേറ്റ് ഫിസിക്സ് ലബോറട്ടറി ആണ് ഗാലിയം ഓക്സെെഡ് വികസനത്തിന്റെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ഐഐടി റോപ്പഡ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്നുള്ള സംയുക്ത പദ്ധതികളും ഡിആർഡിഒ ആവിഷ്കരിച്ചിട്ടുണ്ട്.

മിസെെൽ വിക്ഷേപണങ്ങൾ, റോക്കറ്റുകളിൽ നിന്നുള്ള പുക തുടങ്ങിയവ പകൽ വെളിച്ചത്തിലും കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്ന സോളാർ ബ്ലെൻഡ് അൾട്രാവയലറ്റ് ഫോട്ടോ ഡിറ്റക്ടറുകൾ നി‌ർമ്മിക്കുന്നതിലാണ് നിലവിൽ ഡിആർഡിഒ ഊന്നൽ നൽകുന്നത്. ഗാലിയം ഓക്സെെഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന സോളാർ ബ്ലെെൻഡ് അൾട്രാവയലറ്റ് ഫോട്ടോ ഡിറ്റക്ടറുകൾക്ക് വിമാനങ്ങളുടെ എൻജിനിൽ നിന്നുള്ള താപമോ പുകയോ പുറപ്പെടുവിക്കുന്ന അൾട്രാവയലറ്റ് വികിരണങ്ങളെ തിരിച്ചറിയാൻ സാധിക്കും.

പകൽ വെളിച്ചത്തിൽ പോലും സൂര്യപ്രകാശത്തിന്റെ ഇടപെടലില്ലാതെ ഈ അടയാളങ്ങൾ കണ്ടെത്താൻ ഇതിന് കഴിയും. സ്റ്റെൽത്ത് വിമാനങ്ങൾക്ക് റഡാറുകളിൽ നിന്ന് മറയാൻ സാധിക്കുമെങ്കിലും അവയുടെ എൻജിൻ പുറത്തുവിടുന്ന ഇത്തരം അടയാളങ്ങളെ പൂർണമായും മറയ്ക്കുക പ്രയാസകരമാണ്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന റഡാറുകൾക്ക് 360 കിലോമീറ്റർ മുതൽ 600 കിലോമീറ്റർ വരെ ദൂരെയുള്ള സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്താൻ കഴിയുമെന്ന് റിപ്പോർട്ടുണ്ട്.

ഗാലിയം നെെട്രെെഡിനേക്കാൾ ഉയർന്ന വോൾട്ടേജിലും ഇലക്ട്രിക് ഫീൽഡിലും പ്രവർത്തിക്കാൻ ഗാലിയം ഓക്സെെഡിന് കഴിയും. ഇത് റഡാറുകളുടെ കരുത്ത് വർദ്ധിപ്പിക്കാനും അവയുടെ വലിപ്പം കുറയ്ക്കാനും സഹായിക്കുന്നു. സാധാരണ റഡാർ തരംഗങ്ങളെ ആഗിരണം ചെയ്യാനോ വഴിതിരിച്ചുവിടാനോ ശേഷിയുള്ള സ്റ്റെൽത്ത് വിമാനങ്ങളെപ്പോലും ഇത്തരം ഉയർന്ന കരുത്തുള്ള സിഗ്നലുകൾ ഉപയോഗിച്ച് കണ്ടത്താനാകും. ചെെന ഇതിനോടകം തന്നെ ഗാലിയം ഓക്സെെഡ് അധിഷ്ഠിത റഡാറുകൾ പരീക്ഷിച്ചതായും 360 കിലോമീറ്റർ മുതൽ 600 കിലോമീറ്റർ വരെ ദൂരെയുള്ള സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്താൻ ഇവയ്ക്ക് ശേഷിയുണ്ടെന്നും റിപ്പോർട്ടുണ്ട്.

TAGS: INDIA, GAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.