SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.45 AM IST

'ഡൽഹിയിൽ വെളുത്തനിറം, മണിക്കൂറുകൾക്ക് ശേഷം തമിഴ്നാട്ടിൽ എത്തിയപ്പോൾ ഇരുണ്ടു'; മോദിയുടെ മേക്കപ്പിനെ ചൊല്ലി വിവാദം

Increase Font Size Decrease Font Size Print Page
modi

ചെന്നെെ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൊല്ലി വിവാദം. തമിഴ്‌നാട്ടിലെത്തിപ്പോൾ മോദിയുടെ മുഖവും നെറ്റിയും കെെകളുമടക്കം മേക്കപ്പിട്ട് ഉരുണ്ടതാക്കിയെന്നും ദ്രാവിഡ സ്വത്വത്തോട് ചേർച്ച കാണിക്കാനാണ് ഇങ്ങനെ ചെയ്തതെന്നുമാണ് സോഷ്യൽ മീഡിയയിലെ ആരോപണം. ഇത് തമിഴരെ അപമാനിക്കുന്നതിന് തുല്യമാണെന്നും പലരും സോഷ്യൽ മീഡിയിയൽ കുറിക്കുന്നു. ഡൽഹിയിൽ നിന്ന് തമിഴ്നാട്ടിലെത്തിയപ്പോൾ വസ്ത്രം മാത്രമല്ല നിറം വരെമാറിയെന്നാണ് ആളുകൾ പറയുന്നത്.

'ഇന്ത്യൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിൽ രണ്ട് രാഷ്ട്രീയ പരിപാടികളിൽ പങ്കെടുത്തു. സ്ഥലങ്ങൾക്ക് അനുസരിച്ച് വേഷം മാത്രമല്ല ചർമ്മത്തിന്റെ നിറവും മാറ്റി', 'കാശ്മീരിൽ ചെല്ലുമ്പോളുള്ള നിറമല്ല മോദിക്ക് തമിഴ്നാട്ടിൽ', 'മോദി മികച്ച നടനാണെന്ന് വീണ്ടും തെളിയിച്ചു', 'മോദിയുടെ മാർക്കറ്റിംഗ് ടീം കൊള്ളാം', 'സൗത്തിലെത്തുമ്പോൾ മോദി കറുക്കും, നോർത്തിലെത്തിയാൽ വെളുക്കും', 'രാവിലെ എട്ടരയ്ക്ക് ഡൽഹിയിലിരുന്നപ്പോൾ വെളുത്ത് തുടുത്തിരുന്ന മോദിയാണ് മണിക്കൂറുകൾ കഴിഞ്ഞ് തമിഴ്നാട്ടിലെത്തിയപ്പോൾ കറുത്തത്' -ഇങ്ങനെ പോകുന്നു കമന്റുകൾ.

മോദിയുടെ വ്യത്യസ്ത ചിത്രങ്ങളും ആളുകൾ പങ്കുവച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രചാരണത്തിന് എത്തിയപ്പോൾ ഡാർക്ക് ടോൺഡ് അല്ലെങ്കിൽ ബ്രോൺസ് മോക്കപ്പ് പ്രധാനമന്ത്രി ഉപയോഗിച്ചതാണെന്ന് ആളുകൾ ആരോപിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ കാട്ടുതീപോലെ പടരുകയാണ്. കമന്റുകളായും മീമുകളായും വീഡിയോകളായും ചർച്ച ചൂടുപിടിക്കുന്നുണ്ട്.

A post shared by TEA | The Entertainment Assignment (@theentertainmentassignment)


TAGS: NEWS 360, NATIONAL, NATIONAL NEWS, MODI, DARK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.