ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനിലെ സൈനിക താവളങ്ങളിലും തീവ്രവാദ കേന്ദ്രങ്ങളിലും ബ്രഹ്മോസ് പ്രയോഗിച്ച് ഇന്ത്യ. വളരെ കൃത്യതയാർന്ന ദീർഘദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പൂർണമായും ലക്ഷ്യം കണ്ടു. വിവിധ പ്രതലത്തിൽ നിന്നും ലക്ഷ്യ സ്ഥാനത്ത് അയക്കാൻ കഴിയുന്നതാണ് ഇതിന്റെ രീതി. ലക്നൗവിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്‌ത ബ്രഹ്മോസ്, ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് ഫെസിലിറ്റി ഇന്ത്യൻ പ്രതിരോഗ രംഗത്ത് മികവാർന്ന തുടക്കമാണ്. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനെതിരായ ആക്രമണങ്ങളിൽ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സ്ഥിരീകരിച്ചു.
ലക്നൗവിൽ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് ഫെസിലിറ്റിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ മിസൈൽ സംവിധാനങ്ങൾ ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് കൂടുതൽ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ.
"ഓപ്പറേഷൻ സിന്ദൂരിനിടെ ബ്രഹ്മോസ് മിസൈലും നിങ്ങൾ കണ്ടിട്ടുണ്ടാകണം. കണ്ടിട്ടില്ലെങ്കിൽ,പാകിസ്ഥാനിലെ ജനങ്ങളോട് ബ്രഹ്മോസ് മിസൈലിന്റെ ശക്തിയെക്കുറിച്ച് ചോദിച്ചാൽ മതി". യോഗി ആദിത്യനാഥ് പറഞ്ഞു.
ബ്രഹ്മോസിന്റെ പ്രത്യേകതകൾ
ഉയർന്ന കൃത്യതയുള്ള, ദീർഘദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. 'ഫയർ ആൻഡ് ഫോർഗെറ്റ് തത്വം'ഉൾക്കൊണ്ടാണ് ഇവ പ്രവർത്തിക്കുന്നത്,വിവിധ പ്രതലത്തിൽ നിന്നും ലക്ഷ്യ സ്ഥാനത്ത് അയക്കാൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത.
ബ്രഹ്മോസിന്റെ ദൂരപരിധി
450 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധി (800 കിലോമീറ്റർ വരെ വിപുലീകരിച്ച വകഭേദങ്ങൾ പരീക്ഷിച്ചതായിട്ടാണ് റിപ്പോർട്ട്). വായു, കര, കടൽ, അന്തർവാഹിനി എന്നിങ്ങനെ വൈവിധ്യമാർന്നതാണ് പ്രധാന വിക്ഷേപണ പ്ലാറ്റ്‌ഫോമുകൾ. ഉയർന്ന സ്‌ഫോടകവസ്തു വാർഹെഡ് (200–300 കിലോഗ്രാം),ഏത് കഠിനമായ ലക്ഷ്യങ്ങൾക്കും അനുയോജ്യം.
നിലവിലുള്ള അത്യാധുനിക സബ്‌സോണിക് ക്രൂയിസ് മിസൈലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ,ബ്രഹ്‌മോസിന് മൂന്ന് മടങ്ങ് വേഗതയാണുള്ളത്. 2.5 മുതൽ 3 മടങ്ങ് വരെ ഫ്ലൈറ്റ് റേഞ്ച്. ബ്രഹ്‌മോസ് എന്നത് അറിയപ്പെടുന്ന ആദ്യത്തെ സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ്. ഇന്ത്യൻ നാവികസേനയിൽ ബ്രഹ്മോസിന്റെ ആദ്യ പതിപ്പ് 2005 ൽ ഐഎൻഎസ് രജ്പുത് എന്ന യുദ്ധക്കപ്പലിലാണ് ഉപയോഗിച്ചത്. 2007 മുതൽ ഇന്ത്യൻ സൈന്യം നിരവധി ബ്രഹ്മോസ് റെജിമെന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സുഖോയ്-30MKI ഫ്രണ്ട്‌ലൈൻ യുദ്ധവിമാനങ്ങളിൽ ഘടിപ്പിച്ച ബ്രഹ്മോസ് എയർ ലോഞ്ച്ഡ് ക്രൂയിസ് മിസൈൽ സിസ്റ്റം ഐഎഎഫ് വിജയകരമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |