ലക്നൗ: ഭാര്യയേയും കാമുകനെയും പിടികൂടി ഭർത്താവ്. ഉത്തർപ്രദേശിലെ വൃന്ദാവനിലാണ് സംഭവം. ഒരു ഗസ്റ്റ്ഹൗസിൽ വച്ചാണ് ഇരുവരെയും ഭർത്താവ് കണ്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവമെങ്കിലും ഇപ്പോഴാണ് ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
കുറച്ചുനാളായി ഭാര്യയെ പ്രവൃത്തികളിൽ ഭർത്താവിന് സംശയമുണ്ടായിരുന്നു. ഭാര്യയുടെ ഫോണിൽ കാമുകനോടുള്ള പ്രണയാതുരമായ ചാറ്റുകളും കോൾ റെക്കോർഡിംഗുകളുമൊക്കെ ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ അദ്ദേഹം ഭാര്യയെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി.
ഒരു ഗസ്റ്റ്ഹൗസിൽ ഭാര്യയും കാമുകനും ഉണ്ടെന്ന് യുവാവിന് വിവരം ലഭിച്ചു. തുടർന്ന് അദ്ദേഹം കുറച്ച് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം സ്ഥലത്തെത്തുകയും ഇരുവരെയും കൈയോടെ പിടികൂടുകയും ചെയ്തു. ഇതോടെ യുവാവും ഭാര്യയും തമ്മിൽ വഴക്കായി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വീഡിയോയിൽ ഒരു യുവാവ് കീറിയ ഷർട്ടുമായി നിൽക്കുന്നത് കാണാം. ഇതാണ് യുവതിയുടെ കാമുകനെന്നാണ് സൂചന. ആൾക്കൂട്ടത്തിൽ ചിലർ അക്രമസക്തരായി യുവാവിന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയായിരുന്നുവെന്നാണ് വിവരം. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ നിരവധി പേരാണ് യുവതിയെ വിമർശിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്. ഇത്തരത്തിലുള്ള വഞ്ചനകൾ ഇന്ന് സാധാരണയാണെന്നാണ് പലരും കമന്റ് ചെയ്തത്.
#मथुरा #वृंदावन- छटीकरा में पत्नी को प्रेमी संग रंगे हाथ पकड़ा, पति बोला – "तूने मेरे 5 साल बर्बाद कर दिए"।
— UttarPradesh.ORG News (@WeUttarPradesh) July 23, 2025
वृंदावन के छटीकरा क्षेत्र में एक पति ने अपनी पत्नी को उसके प्रेमी के साथ रंगे हाथ पकड़ लिया। पत्नी गलती मानने को तैयार नहीं हुई, जिससे विवाद बढ़ गया। आहत पति बार-बार यही… pic.twitter.com/eqUBaJvO3i
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |