കീവ് : റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ യുക്രെയിൻ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് വോളോഡിമിർ സെലൻസ്കി. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധത്തിന് അവസാനമുണ്ടായാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും സെലൻസ്കി പറഞ്ഞു. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു യുക്രെയിൻ പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനം. 2019ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സെലൻസ്കി 2022ൽ റഷ്യയുമായുള്ള യുദ്ധത്തിന് പിന്നാലെ രാജ്യത്ത് സൈനിക നിയമം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് 2024ലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. യുദ്ധം അവസാനിക്കാത്തതിനാൽ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് രാജ്യത്തിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം സെലൻസ്കിയുടെ പ്രഖ്യാപനം ആയുധമാക്കി റഷ്യ രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടത്താതെ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് സെലൻസ്കി ചെയ്യുന്നതെന്ന് നേരത്തെ തന്നെ റഷ്യ ആരോപിച്ചിരുന്നു. സെലൻസ്കിയുടെ പുതിയ പ്രഥഖ്യാപനവും കൂടുതൽ വിമർശനങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് നയതന്ത്ര വിദഗ്ദ്ധരുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |