പഹൽഗാം ആക്രമണത്തെ തുടർന്ന് ഇന്ത്യ- പാകിസ്ഥാൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ നാളെ രാജ്യത്ത് മോക് ഡ്രിൽ നടത്തും. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. 1971ന് ശേഷം യുദ്ധ മോക് ഡ്രില്ലുകൾ നടത്താൻ തീരുമാനിക്കുന്നത് ഇത് ആദ്യമാണ്.
ആക്രമണമുണ്ടാകുന്ന പക്ഷം സ്വയരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകണം. എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അപ്പോൾ സ്വീകരിക്കേണ്ട നടപടികളെകുറിച്ച് പരിശീലനം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികൾ തയ്യാറാക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിരുന്നു.
പാകിസ്ഥാനുമായി ഉടൻ തന്നെ ഒരു ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന സൂചനകൾക്കിടെയിലാണ് നാളെ ഇന്ത്യ വീണ്ടും ഒരു മോക് ഡ്രില്ലിന് തയ്യാറെടുക്കുന്നത്. ഭീഷണികൾക്ക് സാദ്ധ്യയുള്ളവ ഉൾപ്പെടെ 244 സിവിൽ ഡിഫൻസ് ജില്ലകളിൽ മോക് ഡ്രില്ലികൾ നടത്താനാണ് ആഭ്യന്ത മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. 1971ൽ മോക് ഡ്രില്ലുകൾ കണ്ടവർക്ക് ഇത് ഒരു ഓർമ്മ പുതുക്കൽ ആയിരിക്കും. 1971ലെ മോക് ഡ്രില്ലുകൾ ഇന്നും പലരുടെയും ഓർമയിലുണ്ട്.
1971ലെ മോക് ഡ്രില്ലുകൾ
'അന്ന് ഞാൻ കോളേജിൽ പഠിക്കുന്ന കാലമായിരുന്നു. വെെകുന്നേരം ഏഴ് മണിക്ക് സെെറൺ മുഴങ്ങി. അതിന് അർത്ഥം വീട്ടിലെ ലെെറ്റുകൾ ഓഫ് ചെയ്യുകയെന്നായിരുന്നു. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഝാർഖണ്ഡിലെ ദുംകയിലായിരുന്നു. റോഡിയോകളിൽ ലെെറ്റുകൾ ഓഫ് ചെയ്യാനുള്ള നിർദേശങ്ങൾ വന്നിരുന്നു' - 1971ലെ മോക് ഡ്രില്ലിൽ സമയത്ത് ഉണ്ടായിരുന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ മധുരേന്ദ്ര പരാസാദ് സിൻഹ പറഞ്ഞു.
യുദ്ധം തുടങ്ങുന്നതിന് രണ്ടോ നാലോ ദിവസം മുൻപാണ് മോക് ഡ്രില്ലുകൾ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 16ന് പാകിസ്ഥാൻ സെെന്യത്തിലെ ലെഫ്റ്റനന്റ് ജനറൽ എ എകെ. നിയാസി ധാക്കയിൽ വച്ച് കീഴടങ്ങൽ കരാറിൽ ഒപ്പുവച്ചു. ഇത് അന്നത്തെ കിഴക്കൻ പാകിസ്ഥാന്റെ വിമോചനത്തിന് കാരണമായി. പിന്നാലെ യുദ്ധം അവസാനിക്കുകയും ചെയ്തെന്ന് സിൻഹ കൂട്ടിച്ചേർത്തു.
സെെറൺ മുഴങ്ങുമ്പോഴെല്ലാം ലെെറ്റുകൾ അണച്ച് ഏതെങ്കിലും മേശയ്ക്കടിയിൽ ഒളിക്കാൻ സെെന്യം നിർദേശിച്ചിരുന്നതായും സിൻഹ ഓർക്കുന്നു. ഗ്ലാസുകളിൽ കറുത്ത പെയിന്റ് അടിക്കുകയും വീട്ടിലെ ഗ്ലാസുകൾ പേപ്പർ കൊണ്ട് മറയ്ക്കുകയും ചെയ്തിരുന്നു. സെെറൺ കേട്ടാൽ ലെെറ്റ് അണച്ച് തറയിൽ ചെവി അടച്ച് കിടക്കണമായിരുന്നുവെന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ ആർ കെ ശർമ്മ പറയുന്നു.
താജ്മഹൽ കറുത്ത തുണികൊണ്ട് മൂടി
1942ൽ രണ്ടാം ലോകമഹായുദ്ധസമയത്താണ് താജ്മഹൽ ആദ്യമായി മറയ്ക്കപ്പെടുന്നത്. ഈ സ്മാരകത്തിൽ ബോംബാക്രമണം നടക്കാൻ സാദ്ധ്യതയുണ്ടെന്ന് കരുതിയ ബ്രിട്ടീഷുകാരാണ് അത് ചെയ്തത്. അവർ താജ്മഹലിന് മുള ഉപയോഗിച്ച് ചട്ടക്കൂട് പണിഞ്ഞിരുന്നു. 1965ലും 1975ലും ഇന്ത്യ പാകിസ്ഥാൻ യുദ്ധം നടന്നപ്പോൾ താജ്മഹൽ കറുത്ത തുണികൊണ്ട് മൂടിയിരുന്നുവെന്നാണ് വിവരം.
മോക്ഡ്രില്ലിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |