കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ലൈഫ് ഇൻഷ്വറൻസ് സ്ഥാപനങ്ങളിൽ ഒന്നായ ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസ് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്ക് 1833 കോടി രൂപ എന്ന എക്കാലത്തേയും ഏറ്റവും ഉയർന്ന ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ പങ്കാളിത്ത പോളിസികളിൽ നിക്ഷേപം നടത്തിയിട്ടുള്ള 11.71 ലക്ഷം പേർക്ക് ഈ ബോണസ് നേട്ടമാകും. 2025 മാർച്ച് 31ന് പ്രാബല്യത്തിലുള്ള പങ്കാളിത്ത പോളിസികളിലാണ് ബോണസ് ബാധകമാകുക.
തങ്ങളുടെ ശക്തമായ സാമ്പത്തിക അടിത്തറയും മികച്ച നിക്ഷേപ തന്ത്രങ്ങളുമാണ് ബോണസ് പ്രഖ്യാപനത്തിലൂടെ കാട്ടുന്നതെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ തരുൺ ചുങ് പറഞ്ഞു.
പോളിസി കാലാവധി പൂർത്തിയാക്കുന്ന വേളയിലോ ഇതിൽ നിന്നു പുറത്തു പോകുന്ന വേളയിലോ ആയിരിക്കും ഓരോ സാമ്പത്തിക വർഷവും പ്രഖ്യാപിക്കുന്ന ബോണസ് വിതരണം ചെയ്യുക. ഇതിനു പുറമെ ക്യാഷ് ബോണസുകൾ പോളിസി വാർഷികത്തിലോ പോളിസി നിബന്ധനകൾക്ക് അനുസരിച്ചോ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |