സാങ്കേതിക വിദ്യയുടെയും വേഗതയേറിയ ഇന്റർനെറ്റിന്റെയും വരവോടു കൂടി മലയാളിയുടെ ഷോപ്പിംഗ് രീതി തന്നെ മാറിക്കഴിഞ്ഞു. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ വ്യാപകമായതോടെ വലിയൊരു വിഭാഗത്തിനെങ്കിലും കടയിൽ പോയി ക്യൂവിൽ നിൽക്കാനോ, സാധനങ്ങൾ തെരഞ്ഞുപിടിക്കുന്നതിനോ സമയോ ക്ഷമയോ ഇല്ലാതായിക്കഴിഞ്ഞു. ആയിരക്കണക്കിന് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളാണ് ഓരോ ദിവസവും പുതുതായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഫ്ളൈറ്റ് ടിക്കറ്റ്, ടിവി, ഭക്ഷണം, വസ്ത്രങ്ങൾ, ഫർണിച്ചർ തുടങ്ങി എന്തും ഒരു ക്ളിക്കിന്റെ മാത്രം പ്രയത്നത്തിൽ നമ്മുടെ വീട്ടിലേക്കെത്തും.
ഇഷ്‌ടമുള്ളത് സൗകര്യപ്രദമായ ഇടത്തു നിന്നും തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഓൺലൈൻ ഷോപ്പിംഗിനെ ആളുകളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എന്നാൽ നേട്ടങ്ങൾക്കൊപ്പം തന്നെ കോട്ടങ്ങളും ഓൺലൈൻ ഷോപ്പിംഗിനുണ്ട്.
ക്വാളിറ്റി ചെക്ക് ചെയ്യാനുള്ള അവസരമില്ല
ഗുണനിലവാരം ഉറപ്പാക്കി വാങ്ങാമെന്നതാണ് കടകളിൽ നേരിട്ടെത്തി പർച്ചേസ് ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം. വർണാഭമായ ചിത്രങ്ങൾ കണ്ട് ഓൺലൈൻ സൈറ്റുകളിലൂടെ ഓർഡർ കൊടുക്കുമ്പോൾ യാഥാർത്ഥ്യം അറിയുന്നത് അത് കൈയിൽ കിട്ടുമ്പോഴായിരിക്കും. ഐഫോൺ ഓർഡർ ചെയ‌്തയാൾക്ക് കൈയിൽ കിട്ടിയപ്പോൾ അത് തടിക്കഷ‌്ണമായി മാറിയ വാർത്തകൾ വായിച്ചിട്ടില്ലേ? വസ്ത്രങ്ങളുടെ കാര്യമെടുത്താൽ ഡിസ്‌ക്രിപ്‌ഷനിൽ കൊടുത്തിട്ടുള്ള ഫാബ്രിക് ആണോ എന്ന് ഉറപ്പാക്കണമെങ്കിൽ സംഗതി കിട്ടിയതിന് ശേഷം മാത്രമേ സാദ്ധ്യമാകൂ. മാത്രമല്ല സൈസും പലപ്പോഴും വ്യത്യസ്തമായിരിക്കും. ഈ പ്രതിസന്ധി മറികടക്കാനാണ് ഓൺലൈൻ സൈറ്റുകൾ ഈസി റിട്ടേൺ വസ്ത്രങ്ങളുടെ കാര്യത്തിൽ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്.
പ്രതികരണമറിഞ്ഞ് വാങ്ങാൻ കഴിയില്ല
ഷോപ്പിൽ ചെന്നുള്ള പർച്ചേസിന്റെ പ്രധാാന ഗുണം നമുക്കൊപ്പം ഒരു സെയിൽ അസിസ്‌റ്റന്റ് ഉണ്ടാകുമെന്നുള്ളതാണ്. നമ്മൾ എന്താണോ വാങ്ങാൻ ഉദ്ദേശിക്കുന്നത് അതിന്റെ ഗുണഗണങ്ങൾ പറഞ്ഞുതരാൻ കമ്പനി സ്‌റ്റാഫ് കൂടെയുണ്ടാകും. എന്നാൽ ഓൺലൈൻ ഷോപ്പിംഗിന്റെ കാര്യത്തിൽ അങ്ങനെയൊന്നില്ല. ഓൺലൈൻ റിവ്യൂ മാത്രം ആശ്രയിക്കേണ്ടി വരും. എന്നാൽ ഇപ്പോൾ പല സൈറ്റുകളിലും മാറ്റം വന്നിട്ടുണ്ട്. ഇൻസ്‌റ്റന്റ് ചാറ്റ് സർവീസ് എന്ന പേരിൽ ഓൺലൈൻ അസിസ്‌റ്റന്റിന്റെ സേവനം ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ലഭ്യമാണ്.
ഡെലിവറിക്കായുള്ള കാത്തിരിപ്പ്
ഇഷ്‌ടപ്പെട്ടത് തെരഞ്ഞെടുത്ത് കഴിഞ്ഞാൽ പിന്നെ കൈയിൽ കിട്ടുന്നത് വരെ പലർക്കും സമാധാനം കാണില്ല. ആ കാത്തിരിപ്പാണ് ഓൺലൈൻ പർച്ചേസിന്റെ മറ്റൊരു പ്രശ്നം. ചിലപ്പോൾ എസ്‌റ്റിമേറ്റഡ് ഡെലിവറിയിൽ നിന്ന് ദിവസങ്ങൾ മുന്നോട്ടു പോകാറുമുണ്ട്. എന്നാൽ നേരിട്ടുള്ള പർച്ചേസിന് ഈ വക ബുദ്ധിമുട്ടുകളേയില്ല.
ഓൺലൈൻ ഡെലിവറി സമ്മാനിക്കുന്ന ബുദ്ധിമുട്ടുകൾ
ഓൺലൈൻ ഡെലിവറി ചെയ‌്‌തിട്ടുള്ള ചിലർക്കെങ്കിലും അനുഭവപ്പെട്ട ചില കാര്യങ്ങളുണ്ട്. ഓർഡർ ചെയ‌്ത സാധനങ്ങൾ പൊട്ടുക, നനയുക, ഉരുകുന്നത് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഡെലിവറിക്ക് ശേഷം കവർ തുറന്നത് നോക്കുമ്പോഴായിരിക്കും ഉപഭോക്താവ് അറിയുക.
ഷിപ്പിംഗ് ചെലവ്
വാങ്ങുന്ന സാമഗ്രികൾക്ക് സമാനമായി ഷിപ്പിംഗ് ചാർജ് നൽകേണ്ടി വരുമെന്നാതാണ് മറ്റൊരു പ്രശ്നം. പ്രധാനപ്പെട്ട ഓൺലൈൻ സൈറ്റുകൾ ഇത് ഒഴിവാക്കുന്നുണ്ടെങ്കിലും ഭാരമേറിയവയ‌്ക്ക് ഷിപ്പിംഗ് ചാർജ് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |