തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചും മുമ്പ് സര്‍വീസ് നടത്തിയിരുന്ന വിമാനം പുനഃസ്ഥാപിക്കാന്‍ സാദ്ധ്യത തെളിയുന്നു. ഒമാനിലെ സലാല - തിരുവനന്തപുരം സര്‍വീസ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തലാക്കിയിരുന്നു. സലാലയില്‍നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള സര്‍വിസ് ആരംഭിക്കാന്‍ നിര്‍ദേശിച്ച് മാര്‍ക്കറ്റിങ് വിഭാഗം നിര്‍ദേശം അയച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒമാന്‍ ഹെഡ് വരുണ്‍ കഡേക്കര്‍ പറഞ്ഞു.
എക്പ്രസ് സര്‍വിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ.സനാതനനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ച ഹ്യദ്യമായിരുന്നെന്നും ഒമാനിലെ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ ആദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താനായെന്നും ഡോ.കെ. സനാതനന്‍ പറഞ്ഞു.
ഡോ. സനാതനന്റെ സനായിയ്യയിലെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഒമാന്‍ കണ്‍ട്രി മാനേജര്‍ വരുണ്‍ കഡേക്കര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഓപറേറ്റേഴ്‌സ് ആയ കിംജി ഹൗസ് ഓഫ് ട്രാവലിന്റെ സീനിയര്‍ ബിസിനസ്സ് ഡവലപ്‌മെന്റ് മാനേജര്‍ മഹേഷ് വദ്‌വ, എയര്‍പോര്‍ട്ട് സൂപ്പര്‍വൈസര്‍ എം. ഗോപകുമാര്‍ എന്നിവരും സംബന്ധിച്ചു.
സലാല മലയാളികളുടെ യാത്ര പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലോക കേരളസഭ അംഗങ്ങളായ പവിത്രന്‍ കാരായിയും ഹേമ ഗംഗാധരനും വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുത്ത പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി, വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി എം.പിമാര്‍ എന്നിവര്‍ക്ക് വ്യാപകമായ പരാതിയും നല്‍കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |