
ലണ്ടൻ: ചലച്ചിത്ര താരവും നാടക പ്രവർത്തകയും ഗ്രന്ഥകർത്താവുമായ ഡോ. സജിത മഠത്തിൽ ശ്രീ നാരായണ ഗുരു മിഷൻ ലണ്ടൻ ഈസ്റ്റ് ഹാമിലെ ആസ്ഥാനമന്ദിരത്തിൽ സംഘടിപ്പിച്ച "മുഖാമുഖം" പരിപാടിയിൽ പങ്കെടുത്തു. മൂന്ന് മാസം കൊണ്ട് അഞ്ചാം പതിപ്പിൽ എത്തിയ 'വെള്ളി വെളിച്ചവും വെയിൽ നാളങ്ങളും' എന്ന തന്റെ പുതിയ ആത്മകഥാപരമായ ഡി സി ബുക്സ് ഗ്രന്ഥത്തെ അധികരിച്ചായിരുന്നു ചർച്ച.
നാടക രംഗത്തെ സുദീർഘമായ പ്രവർത്തനത്തിനിടയിൽ നാല്പതിലധികം സിനിമകളിൽ അഭിനയിക്കുകയും "ഷട്ടർ" സിനിമയിലെ അഭിനയത്തിന് ഏറ്റവും നല്ല രണ്ടാമത്തെ നടിയ്ക്കുള്ള അവാർഡ് നേടുകയും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി ലഭിക്കുകയും ചെയ്ത സജിത തന്റെ വിപുലമായ കാലാനുഭവം മണമ്പൂർ സുരേഷ്, സുഭാഷ് സദാശിവൻ, SNGM ജനറൽ സെക്രട്ടറി പ്രവീൺ എന്നിവരുമായും സദസ്യരുമായും പങ്കുവച്ചു. SNGM ജനറൽ സെക്രട്ടറി പ്രവീൺ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബൈജു ശാന്തശീലൻ നന്ദി പറഞ്ഞു. ചർച്ചയുടെ ഭാഗമായി സജിത മഠത്തിൽ അഭിനയിച്ച "മക്കന" സിനിമയുടെ ക്ലിപ്പും പ്രദർശിപ്പിച്ചു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |