
കുവൈറ്റ്: കുവൈറ്റിലെ പ്രത്യേക റസിഡൻഷ്യൽ മേഖലയിൽ പ്രവാസി ബാച്ചിലർമാരുടെ പാർപ്പിടം നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള കരട് നിയമം മന്ത്രിസഭയ്ക്ക് മുന്നിൽ സമർപ്പിച്ചു. മുനിസിപ്പൽ കാര്യ, കമ്മ്യൂണിക്കേഷൻസ് അഫയേഴ്സ് സഹമന്ത്രിയുമായ ഫഹദ് അൽ-ഷൗലയുടെ നേതൃത്വത്തിലാണ് കരട് നിയമം തയ്യാറാക്കി സമർപ്പിച്ചത്. ഫത്വ ആന്റ് ലെജിസ്ലേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമാണ് കരട് നിയമം കൈമാറിയത്.
ഫാമിലി റെസിഡൻഷ്യൽ, പ്രൈവറ്റ് ഹൗസിംഗ് മേഖലകളിൽ പ്രവാസി ബാച്ചിലർമാർക്ക് റെസിഡൻഷ്യൽ യൂണിറ്റുകളോ അവയുടെ ഭാഗങ്ങളോ വാടകയ്‌ക്കെടുക്കുന്നത് വിലക്കുന്നതാണ് നിർദ്ദിഷ്ട നിയമത്തിലെ പ്രധാന വ്യവസ്ഥകളിൽ ഒന്ന്. കൂടാതെ താമസസ്ഥല ഉടമകൾ ഈ നിരോധനത്തിന്റെ പരിധിയിൽ വരാത്ത വ്യക്തികൾക്ക് വീടുകൾ വാടകയ്ക്ക് നൽകുകയാണെങ്കിൽ, റീജിയണൽ മേയറുടെ അംഗീകാരത്തിനായി മുനിസിപ്പാലിറ്റിക്ക് പാട്ട കരാറിന്റെ ഒരു പകർപ്പ് നൽകണമെന്നും വ്യവസ്ഥയിൽ പറയുന്നു.
ഈ നിയമം ലംഘിച്ചുകൊണ്ട് ബാച്ചിലർ പ്രവാസികൾക്ക് താമസ സൗകര്യം അനുവദിക്കുന്നവരുടെ വാടക കരാറുകൾ അസാധുവായിരിക്കും. കൂടാതെ നിയമപരമായി പ്രശ്നങ്ങളും ഭൂവുടമകൾ അടക്കം നേരിടേണ്ടി വരും. അതേസമയം ഗാർഹിക തൊഴിലാളികളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നിയമം പ്രാബല്യത്തിൽ വന്നാൽ മാത്രമാണ് ലംഘിക്കുന്നവർക്കുള്ള പിഴത്തുക സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് വ്യക്തത വരുകയുള്ളൂ. 1000 ദിനാർ മുതൽ 5000 ദിനാർ വരെയാണ് പരമാവധി ലഭിക്കാവുന്ന പിഴ. ഭൂവുടമകൾ അല്ലെങ്കിൽ നിയമം ലംഘിച്ച് ബാച്ചിലർമാരായ പ്രവാസികളെ കുടുംബ പാർപ്പിട മേഖലകളിൽ താമസിപ്പിക്കുന്നവർക്കാണ് പിഴ ചുമത്തപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |