
ന്യൂഡൽഹി: ഫോണിലൂടെ സൗഹൃദ സംഭാഷണം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പുതുവത്സരാശംസകൾ കൈമാറിയ നേതാക്കൾ ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും ആശംസിച്ചു. ജനാധിപത്യ മൂല്യങ്ങൾ,ആഴത്തിലുള്ള പരസ്പര വിശ്വാസം,ഭാവി കാഴ്ചപ്പാട് എന്നിവയാൽ നയിക്കപ്പെടുന്ന ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ പങ്കാളിത്തം വരും വർഷത്തിൽ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് നേതാക്കൾ വിലയിരുത്തി. എല്ലാത്തരം ഭീകരതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം നിലനിറുത്തണമെന്ന അഭിപ്രായങ്ങളും പങ്കിട്ടു. ഗാസ സമാധാന പദ്ധതിയെക്കുറിച്ച് നെതന്യാഹു, മോദിയെ ധരിപ്പിച്ചു. മേഖലയിൽ ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പിന്തുണ മോദി ആവർത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |